കണ്ണും കണ്ണും നോക്കി നോക്കി; ആസ്വാദക ഹൃദയംതൊട്ട് വൂള്‍ഫ്-ലെ ഗാനം

March 31, 2021
Kannammaa Kannamma Officia Lyrical Video from Wolf

ചില പാട്ടുകളുണ്ട് വളരെ വേഗത്തില്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്ന പാട്ടുകള്‍. ശ്രദ്ധ നേടുകയാണ് വൂള്‍ഫ് എന്ന ചിത്രത്തിലെ കണ്ണും കണ്ണും നോക്കി നോക്കി എന്നു തുടങ്ങുന്ന ഗാനം. അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും സംയുക്താ മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

അതേസമയം പാട്ടിന്റെ ലിറിക്കല്‍ വിഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. അങ്കിത് മേനോനും രാജശ്രീ സന്തോഷും ചേര്‍ന്നാണ് ആലാപനം. രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു.

Read more: ‘പതുക്കപ്പെണ്ണേ മെഹറുബാ’; ലിറിക്‌സ് തെറ്റിയാലെന്താ പാട്ട് കലക്കി; ആരും ചിരിച്ചു പോകും അനുവിന്റെ പാട്ട് കേട്ടാല്‍: വിഡിയോ

ഷാജി അസീസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ദാമോര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മാണം. ജി ആര്‍ ഇന്ദുഗോപന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് വൂള്‍ഫ് ഒരുങ്ങുന്നത്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന്.

Story highlights: Kannammaa Kannamma Officia Lyrical Video from Wolf