അഭിനയമികവില്‍ മഞ്ജു വാര്യരും നിഖില വിമലും; ശ്രദ്ധ നേടി ദ് പ്രീസ്റ്റിലെ ‘കണ്ണേ ഉയിരിന്‍’ ഗാനം

March 23, 2021
Kanne Uyirin Video Song from The Priest

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രം. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. പ്രീസ്റ്റിലെ ‘കണ്ണേ ഉയിരിന്‍…’ എന്നു തുടങ്ങുന്ന വിഡിയോ ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മഞ്ജു വാര്യരും നികില വിമലുമാണ് ഈ ഗാനരംഗത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. നാരായണി ഗോപനാണ് ഗാനത്തിന്റെ ആലാപനം. രാഹുല്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ബി കെ ഹരിനാരായണന്റേതാണ് വരികള്‍.

ഒന്നര വര്‍ഷത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മുട്ടി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ചിത്രം കൂടിയാണ് ദ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സസ്പെന്‍സും ത്രില്ലറും നിറച്ച ഒരു കുടുംബ ചിത്രംകൂടിയാണ് ദ് പ്രീസ്റ്റ്.

Read more: അന്ന് ചുരുട്ടിയെറിഞ്ഞ ആ കടലാസിലെ വരികള്‍ ഇന്നും ഹിറ്റ്; ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’; ഹൃദയത്തിലേറ്റുന്ന ഗാനത്തിന്റെ പിറവി ഇങ്ങനെ

ബേബി മോണിക്കയും നിഖില വിമലും മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്നം സഫലമായിരിക്കുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതും ദ് പ്രീസ്റ്റിന്റെ പ്രധാന ആകര്‍ഷണമാണ്.

Story highlights: Kanne Uyirin Video Song from The Priest