പ്രണയചാരുതയില്‍ ‘മധുരപ്പതിനേഴ്കാരി’; ചിരിയിലെ വിഡിയോ ഗാനം

March 22, 2021
Madhurapathinezhukaari Video Song from Chiri

ചില പാട്ടുകള്‍ അങ്ങനെയാണ്. അവ വളരെ വേഗത്തില്‍ ആസ്വാദക ഹൃദയങ്ങളില്‍ ഇടംനേടും. ഹൃദയതാളങ്ങള്‍ പോലും കീഴടക്കും. ശ്രദ്ധ നേടുന്നതും ഇത്തരത്തിലുള്ള മനോഹരമായ ഒരു പ്രണയഗാനമാണ്. ചിരി എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ചിത്രത്തിലെ മധുരപ്പതിനേഴ്കാരി എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കാര്‍തിക്, ഷാരോണ്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. പ്രിന്‍സ് ജോര്‍ജ് സംഗീതം പകര്‍ന്നിരിക്കുന്നു.

Read more: എ ആര്‍ റഹ്‌മാനും ആറാട്ടില്‍; ഷൂട്ട്അനുഭവം പങ്കുവെച്ച് മോഹന്‍ലാല്‍

ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍, കെവിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ചിരി. ജോസഫ് പി കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ഡ്രീം ബോക്‌സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം ആണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രീജിത് രവി, സുനില്‍ സുഖദ, വിശാഖ്, ഹരികൃഷ്ണന്‍, ഹരീഷ് പേങ്ങന്‍, മേഘ സത്യന്‍, ഷൈനി സാറാ, ജയശ്രീ, സനുജ, അനുപ്രഭ, വര്‍ഷ മേനോന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്‌നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ‘ചിരി ‘ എന്ന ചിത്രത്തിന്റെ പ്രമേയംയ മാര്‍ച്ച് 26-ന് ‘ചിരി ‘പ്രൈം റീല്‍സ് റിലീസ് ചെയ്യും.

Story highlights: Madhurapathinezhukaari Video Song from Chiri