മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്ത്; നവാഗത സംവിധായികയുടെ ‘പുഴു’ ഒരുങ്ങുന്നു
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ‘പുഴു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതയായ റത്തീന ശർഷാദ് ആണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജും ചേർന്നാണ് പുഴു നിർമ്മിക്കുന്നത്.
മമ്മൂട്ടിക്കും പാർവതി തിരുവോത്തിനുമൊപ്പം നിരവധി താരനിരകളും ഒന്നിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തേനി ഈശ്വറാണ്. കലാസംവിധാനം മനു ജഗദ്, സംഗീതം ജേക്സ് ബിജോയ് യുമാണ് നിർവഹിക്കുന്നത്.
Women’s day wishes 😊 Here is our next project – Puzhu Movie #Puzhu #PuzhuMovie
Posted by Mammootty on Sunday, March 7, 2021
നിരവധി പ്രമുഖ സംവിധായകർക്കൊപ്പം മലയാള സിനിമയിൽ പ്രവർത്തിച്ച വ്യക്തിയാണ് റത്തീന. ‘ഉയരെ’ എന്ന ചിത്രത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും റത്തീന പ്രവർത്തിച്ചിട്ടുണ്ട്. വനിതാ ദിനത്തിൽ പുതിയ ചിത്രവുമായി നവാഗത സംവിധായിക എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് സിനിമാലോകം.
അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള താരങ്ങളായ മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നവാഗതനായ ജോഫിന് ടി ചാക്കോ ഒരുക്കുന്ന ദ് പ്രീസ്റ്റ്, സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ. പർവതിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങളാണ് വർത്തമാനം, ആർക്കറിയാം എന്നിവ.
Story Highlights: mammootty-parvathy-thiruvoth-teaming-up-puzhu