ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്റര്‍ സ്‌ക്രീനില്‍ മമ്മൂട്ടി; ദ് പ്രീസ്റ്റ് ഇന്നു മുതല്‍

March 11, 2021
Mammootty's The Priest Release

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ദ് പ്രീസ്റ്റ്. പ്രഖ്യാപനം മുതല്‍ക്കേ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു ചിത്രം. ഇന്ന് മുതലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിയ്ക്കുന്നത്. ഒന്നര വര്‍ഷത്തിന് ശേഷം മമ്മൂട്ടി തിയേറ്റര്‍ സ്‌ക്രീനില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഫിന്‍. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more: 72-കാരനായ വിരമിച്ച കണക്കുമാഷായി ബിജു മേനോന്‍; അഭിനയമികവില്‍ പാര്‍വതിയും ഷറഫുദ്ദീനും: ‘ആര്‍ക്കറിയാം’ ട്രെയ്‌ലര്‍

മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്രതാരങ്ങളാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണെങ്കിലും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ഒരു ചിത്രം എന്നത് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കും എക്കാലത്തും പ്രിയപ്പെട്ട സ്വപ്നമായിരുന്നു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ഈ സ്വപ്നം സഫലമാവുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

Story highlights: Mammootty’s The Priest Release