അതിസാഹസീക രംഗങ്ങൾ കാർത്തിണക്കി ‘മഡ്ഡി’ ഒരുങ്ങുന്നു; പതിനഞ്ച് ദശലക്ഷം കാഴ്ചക്കാരുമായി ടീസർ

March 11, 2021
muddy

അതിസാഹസികത നിറഞ്ഞ മഡ് റേസിങ് പ്രമേയവുമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഡ്ഡി. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി മഡ് റേസിങ് പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച വരവേൽപ്പാണ് കാഴ്ചക്കാരിൽ നിന്നും ലഭിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ടീസർ പത്ത് ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിരുന്നു. ഇപ്പോഴിതാ ടീസർ പുറത്തിറങ്ങി ഒരു ആഴ്ച പിന്നിടുമ്പോൾ പതിനഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് ടീസർ കണ്ടിരിക്കുന്നത്. അതിസാഹസികത നിറഞ്ഞ രംഗങ്ങളാണ് ടീസറിലേയും പ്രധാന ആകര്‍ഷണം.

നവാഗതനായ ഡോ. പ്രഗ്ഭൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഡ്ഡി. പി കെ സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിലെ മിക്ക സാഹസിക രംഗങ്ങളും ചെളിയില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതും. ഡ്യൂപ്പുകള്‍ ഇല്ലാതെയാണ് സാഹസികത നിറഞ്ഞ രംഗങ്ങള്‍ ചിത്രീകരിച്ചത് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

Read also: ലക്ഷക്കണക്കിന് മരതകങ്ങൾ ഉപയോഗിച്ചൊരുക്കിയ ആരാധനാലയം; പിന്നിലുണ്ടൊരു സ്നേഹത്തിന്റെ കഥ

പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണസ അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവര്‍ക്കൊപ്പം ഹരീഷ് പേരാടി, ശോഭ മോഹന്‍, ഐഎം വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ഗിന്നസ് മനോജ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അഞ്ച് വര്‍ഷത്തോളമെടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ബഹുഭാഷകളിൽ പുറത്തിറങ്ങും.

Story Highlights: muddy teaser crosses 15 million views