ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; മലയാളത്തിൽ നിന്ന് 17 ചിത്രങ്ങൾ

March 22, 2021

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഇത്തവണ പതിനേഴു മലയാള ചിത്രങ്ങളാണ് പുരസ്‌കാര വേദിയിൽ മാറ്റുരയ്ക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ആഷിഖ് അബുവിന്റെ വൈറസ്, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ് അടക്കമുള്ള ചിത്രങ്ങൾ മത്സരവിഭാഗത്തിലുണ്ട്.

Read More: മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം; റിലീസിന് തയാറെടുത്ത് മഞ്ജു വാര്യരുടെ ‘ചതുര്‍മുഖം’

കൊവിഡ് പ്രതിസന്ധി കാരണം 2019 ലെ പുരസ്‌കാങ്ങൾ കഴിഞ്ഞ വർഷം പ്രഖ്യാപിക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകരും ആകാംക്ഷയിലാണ്. ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‍നടന്‍ പാര്‍ഥിപന്‍ മികച്ച നടനുള്ള മല്‍സരത്തിലുണ്ടെന്ന സൂചനയുണ്ട്. കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളിലാണ് മരക്കാർ മത്സര വിഭാഗത്തിലുള്ളത്.

Story highlights- national film awards 2019