പ്രണയാര്‍ദ്രം ഈ നീലമിഴി പാട്ട്; ശ്രദ്ധേയമായി മോഹന്‍കുമാര്‍ ഫാന്‍സിലെ ഗാനം

കുഞ്ചാക്കോ ബോബന് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ശ്രദ്ധനേടുകയാണ് ചിത്രത്തിലെ മനോഹരമായൊരു ഗാനം. ചിത്രത്തിലെ നീലമിഴി എന്നു പേരിട്ടിരിയ്ക്കുന്ന ഗാനമാണ് സംഗീതാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. ജിസ് ജോയ്-യുടേതാണ് ഗാനത്തിലെ വരികള്‍. പ്രിന്‍സ് ജോര്‍ജ് സംഗീതം പകര്‍ന്നിരിയ്ക്കുന്നു.
അതേസമയം മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രം ഈ മാസം 19 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം. ബോബി -സഞ്ജയ് കൂട്ടുകെട്ടിലാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രത്തിന്റെ കഥ ഒരുങ്ങിയത്.
ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയ കണ്ണും ചിമ്മി എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
Story highlights: Neelamizhi Video Song from Mohan Kumar Fans