പൂര്‍ണിമയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ‘കെട്ടിക്കോ മോനേ’ എന്ന് പറഞ്ഞ അമ്മ; രസികന്‍ വിശേഷങ്ങളും പാട്ടുമായി മല്ലിക സുകുമാരന്‍: ഇതൊരു അഡാറ് ഫാമിലി
സിനിമയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് മല്ലികാ സുകുമാരന്റെ കുടുംബം. പൃഥ്വിരാജും, ഇന്ദ്രജിത്തും പൂര്‍ണിമാ ഇന്ദ്രജിത്തുമെല്ലാം പലപ്പോഴും കുടുംബ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയക്കാറുമുണ്ട്. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു വിഡിയോയാണ്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പൂര്‍ണിമ ഇന്ദ്രജിത്തും മല്ലികാ സുകുമാരനും വിശേഷങ്ങളുമായി ഒരുമിച്ചെത്തുകയായിരുന്നു ഇന്‍സ്റ്റഗ്രാം ലൈവില്‍.
രസകരമായ രീതിയിലുള്ള മല്ലികാ സുകുമാരന്റെ സംഭാഷണം കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. ആരാധകര്‍ക്ക് അറിയാന്‍ താല്പര്യമുള്ള കാര്യങ്ങള്‍ പൂര്‍ണിമ മല്ലികയോട് ചോദിക്കുകയാണ്. ഓരോന്നിനും വ്യക്തമായ മറുപടിയും മല്ലിക നല്കി. മക്കളെക്കുറിച്ചും അവരുടെ വളര്‍ച്ചാ ഘടങ്ങളെക്കുറിച്ചുമെല്ലാം താരം വാചാലയായി. പൂര്‍ണിമയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ‘കെട്ടിക്കോ മോനെ’ എന്നു പറഞ്ഞ അമ്മയാണ് താനെന്നും മല്ലിക സുകുമാരന്‍ ഓര്‍മ്മപ്പെടുത്തി.
ലൈവിനിടെ ഇന്ദ്രജിത്തും ചേര്‍ന്നു. പിന്നെ അല്പം വീട്ടു വിശേഷങ്ങളുമായി. എങ്ങനെയാണ് എപ്പോഴും നര്‍മ്മത്തോടെ സംസാരിക്കുന്നത് എന്ന് മഞ്ജു വാര്യരും മല്ലികയോട് ചോദിച്ചു. ചെറുപ്പം മുതല്ക്കേ ഇങ്ങനെയാണെന്നും മറ്റുള്ളവര്‍ക്ക് ഒപ്പം കൂടുമ്പോള്‍ എന്തിനാണ് വെറുതേ സീരിയസ് ആയി രസം കളയുന്നത്, ചിരിക്കാനല്ലേ എല്ലാവര്ക്കും ഇഷ്ടം എന്നും മല്ലിക സുകുമാരന്‍ മറുപടി നല്കി. മനോഹരമായ ഒരു പാട്ടോടുകൂടിയാണ് താരം ലൈവ് അവസാനിപ്പിച്ചത്.
Story highlights: Poornima Indrajith and Mallika Sukumaran funny live video