രസികന്‍ ഭാവങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍; യുവാവിന്റെ ഫോട്ടോ വൈറലാകുന്നു എന്ന് രമേഷ് പിഷാരടി, രസികന്‍ കമന്റുമായി മിഥുന്‍ മാനുവലും

March 11, 2021
Ramesh Pisharody's comment on Kunchacko Boban's photo

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പലപ്പോഴും ശ്രദ്ധ ആകര്‍ഷിയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു ചിത്രവും അതിന് രമേഷ് പിഷാരടിയും മിഥുന്‍ മാനുവലും നല്‍കിയ കമന്റുകളുമാണ് സൈബര്‍ ഇടങ്ങളില്‍ ചിരി നിറയ്ക്കുന്നത്.

രസികന്‍ ഭാവങ്ങളിലുള്ള വിവിധ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഫോട്ടോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്. എന്തിലും ഏതിലും അല്‍പം നര്‍മം ചേര്‍ത്ത് പറയാറുള്ള രമേഷ് പിഷാരടി ‘യുവാവിന്റെ ഫോട്ടോ വൈറലാകുന്നു’ എന്നാണ് കമന്റ് ചെയ്തത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും രസികന്‍ കമന്റുമായെത്തി. ‘ഫോട്ടോഷോപ്പ് സ്മഡ്ജ് ചെയ്തത്’ എന്നായിരുന്നു മിഥുന്‍ മാനുവലിന്റെ കമന്റ്.

Read more: പര്‍പ്പിള്‍ നിറമുള്ള ആകാശം; സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ആ ചിത്രത്തിന് പിന്നില്‍

അതേസമയം പ്രദര്‍ശനത്തിനൊരുങ്ങുകയാണ് കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രം. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം. ബോബി -സഞ്ജയ് കൂട്ടുകെട്ടിലാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന ചിത്രത്തിന്റെ കഥ ഒരുങ്ങിയത്.

Story highlights: Ramesh Pisharody’s comment on Kunchacko Boban’s photo