നടനും സംവിധായകനുമായ മോഹന്‍ലാല്‍; വേറിട്ട ഫോട്ടോയുമായി സന്തോഷ് ശിവന്‍

March 10, 2021
Santosh Sivan shares Barroz Moment with Mohanlal

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ ചില ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു ഫോട്ടോയാണ്. മോഹന്‍ലാലിന്റെ അല്‍പം വെറൈറ്റി ആയിട്ടുള്ള ഫോട്ടോയാണ് ഇത്. ഫോട്ടോ പകര്‍ത്തി, പങ്കുവെച്ചതാകട്ടെ ഛായഗ്രാഹകന്‍ സന്തോഷ് ശിവനും. ഡയറക്ടര്‍- ആക്ടര്‍ എന്ന അടിക്കുറിപ്പോടെയാണ് സന്തോഷ് ശിവന്‍ ചിത്രം പങ്കുവെച്ചത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിയ്ക്കുന്ന ബറോസ് എന്ന സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ പകര്‍ത്തിയതാണ് ഈ ചിത്രം. കാഴ്ചയില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്ന് തോന്നുമെങ്കിലും ഐ ഫോണ്‍ 12 പ്രോയുടെ പനോരമ മോഡില്‍ പകര്‍ത്തിയതാണ് ഈ ഫോട്ടോ. സന്തോഷ് ശിവന്‍ ആണ് ബറോസിന്റെ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത്.

Read more: ചിരിക്കാന്‍ മടിച്ചിരുന്ന കാലത്ത് അവിചാരിതമായി കണ്ട വിഡിയോ; പിന്നെ ചിരി ജീവിതത്തിന്റെ ഭാഗമായി- കടല്‍ കടന്നെത്തി ചിരിയും പാട്ടും നൃത്തവുമായി സി. കാര്‍മല്‍

മഹാനടന്‍ മോഹന്‍ലാലിന്റെ വിസ്മയഭാവങ്ങള്‍ ക്യാമറയില്‍ തനിമ ചോരാതൈ പര്‍ത്തിയ ഛായാഗ്രഹകനാണ് സന്തോഷ് ശിവന്‍. ഇരുവരും വീണ്ടും ഒന്നിക്കുകയാണ് ബറോസ് എന്ന ചിത്രത്തില്‍. അതും നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം. അഭിനേതാവ് എന്നതിനുമപ്പുറം സംവിധായകനായ മോഹന്‍ലാലിനൊപ്പമാണ് സന്തോഷ് ശിവന്‍ ചേരുന്നത് എന്നതാണ് ബറോസിന്റെ മറ്റൊരു പ്രത്യേകത.

ഇന്ദ്രജാലം എന്ന ചിത്രത്തിലാണ് സന്തോഷ് ശിവനും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് ഈ കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ ഒരുങ്ങി. നമ്പര്‍ 20 മദ്രാസ് മെയില്‍, അപ്പു, അഹം, യോദ്ധ, ഗാന്ധര്‍വ്വം, പവിത്രം, നിര്‍ണ്ണയം, കാലാപാനി, ഇരുവര്‍, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിച്ചു.

Story highlights: Santosh Sivan shares Barroz Moment with Mohanlal