ഇത് സ്റ്റാർ മാജിക് വേദിയിലെത്തിയ മയ്യനാട് ചാപ്ലിൻ; ചിരി നിറച്ച് വിഡിയോ

March 26, 2021
Star magic Charlie Chaplin

ടെലിവിഷൻ പ്രേക്ഷകർക്ക് ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് സ്റ്റാർ മാജിക് വേദി. തകർപ്പൻ കോമഡികൾക്കൊപ്പം രസകരമായ ഗെയിമുകളും അരങ്ങേറുന്ന സ്റ്റാർ മാജിക് വേദിയിലെത്തിയ ചാർളി ചാപ്ലിനാണ് ഇപ്പോൾ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. ശശാങ്ക് മയ്യനാടാണ് സ്റ്റാർ മാജിക് വേദിയിൽ ചാർളി ചാപ്ലിന്റെ വേഷത്തിലെത്തിയത്.

രസകരമായ കോമഡികൾക്കൊപ്പം ശശാങ്കന്റെ കൗണ്ടറുകളും സ്റ്റാർ മാജിക് വേദിയിൽ ചിരി പടർത്തി. താൻ സാധാരണ ചാർളി ചാപ്ലിൻ അല്ലെന്നും കട്ടൻ ചായയും പഴങ്കഞ്ഞിയും കഴിക്കുന്ന ചാപ്ലിൻ ആണെന്നുമാണ് ശശാങ്ക് പറയുന്നത്. ചലച്ചിത്രതാരം കലാഭവൻ ഷാജോണും ചാർളി ചാപ്ലിനൊപ്പം രസകരമായ തമാശകളുമായി വേദിയെ കൂടുതൽ രസകരമാക്കി.

Read also:മരണത്തോട് മല്ലിടുന്ന പ്രിയതമനെ ചേർത്തുപിടിച്ച് അവൾ സമ്മതം മൂളി; കായികലോകം സാക്ഷിയായ ഫുട്‍ബോൾ ഗ്രൗണ്ടിലെ മനസമ്മതം, വിഡിയോ

ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക് വേദിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. സിനിമ സീരിയൽ രംഗത്തെ താരങ്ങൾക്കൊപ്പം സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്ന താരങ്ങളും സ്റ്റാർ മാജിക്കിൽ അതിഥികളായി എത്താറുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30നാണ് സ്റ്റാർ മാജിക് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

Story Highlights; Star magic Charlie Chaplin