‘അങ്ങനെ ഞാൻ സ്റ്റാർ മാജിക്കിൽ എത്തിയിരിക്കുകയാണ് ഗായ്സ്..’- ചിരിവേദിയിൽ ശങ്കരന്റെ ‘ഗായ്സ്’ മേളം

March 14, 2021

കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ ഒരു കൊച്ചു മിടുക്കനാണ് താരം. മറ്റാരുമല്ല, ഹായ് ഗായ്സ് എന്ന് പറഞ്ഞുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ശങ്കരൻ. നിക്കര്‍ എങ്ങനെ കഴുകാമെന്ന ആദ്യ വീഡിയോയിലൂടെ തന്നെ ശങ്കരന്‍ വൈറലായി മാറിയിരുന്നു. പിന്നീട് ചിരി പടർത്തുന്ന ഒട്ടേറെ വിഷയങ്ങളുമായി ശങ്കരൻ വ്ലോഗ്സ് മലയാളികളുടെ ഇഷ്ട യുട്യൂബ് ചാനലായി മാറി. ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിലേക്കും ശങ്കരൻ ഹായ് ഗായ്‌സുമായി എത്തിയിരിക്കുകയാണ്.

പ്രേക്ഷകരെല്ലാവരും ഒരുപോലെ കാത്തിരുന്ന എപ്പിസോഡായിരുന്നു ശങ്കരൻ സ്റ്റാർ മാജിക് വേദിയിലെത്തിയത്. ചിരിതാരങ്ങളെയെല്ലാം രസകരമായി പരിചയപ്പെട്ട ശങ്കരൻ, അനുവിനോട് തന്റെ സബ്സ്ക്രൈബേഴ്സിനായി ഒരു തമാശ പറയാമോ എന്ന് ചോദിച്ചതോടെ ചിരിയുടെ അമിട്ട് പൊട്ടുകയായിരുന്നു. ബിനു അടിമാലി, അസീസ്, സുധി കൊല്ലം എന്നിവരെല്ലാം ശങ്കരനൊപ്പം കളിയും ചിരിയുമായി സജീവമായി. ശങ്കരൻ ആദ്യമായി ഹെലികോപ്റ്ററിൽ കയറിയപ്പോൾ കൂടെയുണ്ടായിരുന്ന അനുഭവമാണ് രമേഷ് പിഷാരടി പങ്കുവെച്ചത്.

Read More: ‘എനിക്കൊരു ഉമ്മ തരുമോ?’; പാട്ടുവേദിയിലെ കുറുമ്പിയുടെ ഹൃദ്യ നിമിഷം പങ്കുവെച്ച് അനു സിതാര

അതേസമയം, കൊവിഡ് പ്രതിസന്ധിയുടെ സമയത്ത് സ്ഥിരമായി യൂട്യൂബ് ചാനലുകൾ കണ്ടിരുന്ന ശങ്കരൻ ബന്ധുവും യുട്യൂബറുമായ മെന്റലിസ്റ്റ് അനന്തുവിന്റെ സഹായത്തോടെയാണ് ചാനൽ ആരംഭിച്ചത്. ആദ്യ വീഡിയോ തന്നെ ഹിറ്റായതോടെ ശങ്കരൻ സമൂഹമാധ്യമങ്ങളിൽ താരമായി. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ താരങ്ങൾക്ക് 24 ന്യൂസ് നൽകിയ പുരസ്കാരത്തിനും ശങ്കരൻ അർഹനായിരുന്നു.

Story Highlights- star magic special episode with sankaran