‘എനിക്കൊരു ഉമ്മ തരുമോ?’; പാട്ടുവേദിയിലെ കുറുമ്പിയുടെ ഹൃദ്യ നിമിഷം പങ്കുവെച്ച് അനു സിതാര

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയാണ് ടോപ് സിംഗർ. അതുല്യ ഗാനവൈഭവമുള്ള നിരവധി കുരുന്നുകളാണ് പാട്ടുവേദിയിൽ മാറ്റുരയ്ക്കുന്നത്. മികച്ച പ്രതികരണവുമായി സംപ്രേഷണം തുടരുന്ന ടോപ് സിംഗർ സീസൺ 2 ഞായറാഴ്ച ദിവസങ്ങളിൽ പ്രേക്ഷകർക്കായി സ്റ്റാർ നൈറ്റ് ഒരുക്കിയിരിക്കുകയാണ്. അഭിനയ പ്രതിഭകളും സംഗീത ലോകത്തെ താരങ്ങളുമാണ് സ്റ്റാർ നൈറ്റിൽ പങ്കെടുക്കാറുള്ളത്. ഇപ്പോഴിതാ, അനു സിതാരയാണ് അതിഥിയായി എത്തിയിരിക്കുന്നത്.

കുട്ടികളക്കൊപ്പം രസകരമായ വിശേഷങ്ങളുമായി ടോപ് സിംഗർ വേദിയിൽ എത്തിയ അനു ഇപ്പോഴിതാ, സ്നേഹം നിറഞ്ഞൊരു വീഡിയോ പങ്കുവയ്ക്കുകയാണ്. അനു സിതാരയെ കണ്ട കൊച്ചുപാട്ടുകാർക്ക് ഒട്ടേറെ വിശേഷങ്ങൾ പ്രിയതാരത്തോട് ചോദിക്കാനും അറിയാനുമുണ്ടായിരുന്നു. എന്നാൽ, കുഞ്ഞു ഗായിക ദേവനശ്രിയയ്ക്ക് ഹൃദ്യമായൊരു ആവശ്യമായിരുന്നു അനു സിതാരയോട് പറയാനുണ്ടായിരുന്നത്.

Read More: സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്, ഈ ഫോർട്ട് കൊച്ചി മമ്മൂഞ്ഞ്; വേഷപ്പകർച്ചയിലും അഭിനയത്തിലും അമ്പരപ്പിച്ച് മിയക്കുട്ടി

എനിക്കൊരു ഉമ്മ തരുമോ എന്ന് കൗതുകത്തോടെ ചോദിക്കുന്ന ദേവനശ്രിയയുടെ വീഡിയോയാണ് അനു സിതാര പങ്കുവെച്ചിരിക്കുന്നത്. എത്ര ഉമ്മ വേണം എന്ന ചോദ്യത്തോടെ ദേവനശ്രിയയെ വാരിപ്പുണർന്ന് ചുംബിക്കുന്ന അനു സിതാരയെയും വീഡിയോയിൽ കാണാം. സ്നേഹം നിറഞ്ഞ ഈ നിമിഷം നടി പങ്കുവെച്ചതോടെ ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Story highlights- anusithara top singer video