ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ റീമേക്കിൽ തിളങ്ങാൻ ഐശ്വര്യ രാജേഷ്- ശ്രദ്ധനേടി ചിത്രം
മലയാളത്തിലെ ഹിറ്റ് ചിത്രമായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ റീമേക്ക് അവകാശം സംവിധായകൻ കണ്ണൻ സ്വന്തമാക്കിയത് ശ്രദ്ധനേടിയിരുന്നു. തമിഴിലും തെലുങ്കിലും ഐശ്വര്യ രാജേഷിനെ നായികയാക്കി ചിത്രം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നുള്ള ഐശ്വര്യ രാജേഷിന്റെ ലുക്ക് ശ്രദ്ധനേടുകയാണ്.
ചെന്നൈയിൽ കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചതിന് ശേഷം ടീം കാരൈക്കുടിയിലേക്ക് അടുത്ത ഷെഡ്യൂളിനായി പോകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങളും കണ്ണൻ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരേസമയം രണ്ട് ഭാഷകളിലും ചിത്രം സംവിധാനം ചെയ്യും. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വളരെയധികം സ്വാധീനിച്ചെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയ ചിത്രം വളരെയധികം ചിന്തിപ്പിച്ചു എന്നും ഒരു ഗ്ലാസ് വെള്ളം ചോദിക്കാൻ ഒരുങ്ങുമ്പോൾ പോലും രണ്ടാമതൊന്നുകൂടി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു എന്നുമാണ് കണ്ണൻ പ്രതികരിച്ചത്.
പി.ജി മുത്തയ്യ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ, രാജ്കുമാറാണ് ആർട്ട് വിഭാഗം. പട്ടുകോട്ടൈ പ്രഭാകറാണ് സംഭാഷണം എഴുതുന്നത്. അതേസമയം, കൃഷ്ണൻ സംവിധാനം ചെയ്യുന്ന തള്ളി പോകാതെ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അഥർവ, അനുപമ പരമേശ്വരൻ, അമിതാഷ് പ്രധാൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.
Story highlights- the great indian kitchen remake pictures