ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി ദ് പ്രീസ്റ്റിലെ ഗാനങ്ങള്‍

March 27, 2021
The Priest Audio Juke Box

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രം. ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം അടങ്ങിയ ഓഡിയോ ജ്യൂക് ബോക്‌സും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

നസ്രേത്തിന്‍, നീലാമ്പലേ, കണ്ണേ ഉയിരിന്‍, നിഗൂഢമാം… എന്നിങ്ങനെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. രാഹുല്‍ രാജ് ആണ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. ബേബി നിയാ ചാര്‍ളിയും മെറിന്‍ ഗ്രിഗറിയും ചേര്‍ന്നാണ് നസ്രേത്തിന്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. നിഗൂഢമാം എന്ന ഗാനത്തിന്റെ ആലാപനവും ബേബി നിയാ ചാര്‍ളിയാണ്. സുജാത മോഹന്‍ നീലാമ്പലേ എന്ന ഗാനം ആലപിച്ചിരിക്കുന്നു. കണ്ണേ ഉയിരിന്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നാരായണി ഗോപന്‍ ആണ്.

Read more: ഒടുവില്‍ അതും സംഭവിച്ചു; എല്ലാവരേയും അതിശയിപ്പിച്ച് മീനാക്ഷിയുടെ പാട്ട്: വിഡിയോ

ഒന്നര വര്‍ഷത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മുട്ടി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ചിത്രം കൂടിയാണ് ദ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സസ്പെന്‍സും ത്രില്ലറും നിറച്ച ഒരു കുടുംബ ചിത്രംകൂടിയാണ് ദ് പ്രീസ്റ്റ്.

ബേബി മോണിക്കയും നിഖില വിമലും മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതും ദ് പ്രീസ്റ്റിന്റെ പ്രധാന ആകര്‍ഷണമാണ്.

Story highlights: The Priest Audio Juke Box