പാട്ടിനൊപ്പം അഭിനയത്തിലും മിടുക്കിയാണ് നിമക്കുട്ടി; ചിരിനിറച്ച വീഡിയോ

nima

ആലാപനമികവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയതാണ് ടോപ്‌സിംഗറിലെ കുട്ടിപ്പാട്ടുകാർ. എന്നാൽ പാട്ടിനൊപ്പം ചിരിനിറയ്ക്കുന്ന നിരവധി മുഹൂർത്തങ്ങളുമായാണ് ഇപ്പോൾ പാട്ടുവേദിയിലെ കുട്ടിപ്പാട്ടുകാർ എത്തുന്നത്. ഇപ്പോഴിതാ പാട്ടുവേദിയെ കൂടുതൽ ആവേശഭരിതമാക്കുകയാണ് മനോഹരമായ ഗാനത്തിനൊപ്പം ചിരിനിറച്ച സ്‌കിറ്റുമായെത്തിയ നിമക്കുട്ടിയും കൂട്ടരും.

കുടുംബശ്രീ മീറ്റിങ്ങിനെത്തിയ ഒരു കൂട്ടം സ്ത്രീകളും അവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ വഴക്കുമാണ് സ്കിറ്റിലൂടെ നിമയും കൂട്ടരും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം നിമക്കുട്ടിയുടെ ആലാപനവും വളരെ മനോഹരമാണ്. ‘പരിപ്പുവട പക്കവട..’ എന്ന ഗാനമാണ് നിമ ആലപിക്കുന്നത്. ‘സ്നേഹയമുന’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. യൂസഫലി കേച്ചേരിയുടെ വരികൾക്ക് കെ ജെ ജോയ് സംഗീതം നൽകി കെ ജെ യേശുദാസ്, പട്ടം സദൻ, സായിബാബ എന്നിവർ ചേർന്നാണ് സിനിമയിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read also:വനങ്ങളും മരുഭൂമിയും പർവ്വതങ്ങളും നിറഞ്ഞ പാത; ഇതാണ് ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ്

കുരുന്നു പാട്ടുകാരുടെ ഗാന വൈഭവവും രസകരമായ നിമിഷവുമൊക്കെ ടോപ് സിംഗറിനെ മറ്റ് പരിപാടികളിൽ നിന്നും വേറിട്ട് നിർത്തുന്നു. പാട്ടിനൊപ്പം കുറുമ്പും കുസൃതിയും നിറഞ്ഞ നിമിഷങ്ങളുമായി നിരവധി കുട്ടി ഗായകരാണ് ടോപ് സിംഗർ സീസൺ- 2 വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

Story Highlights: Top Singer Nima Skit video