‘വെശന്നിട്ടാ മൊതലാളീ…’; രസകരമായ ലൊക്കേഷന്‍ വിഡിയോയുമായി ടൊവിനോ തോമസ്

March 17, 2021
Tovino Thomas shares Minnal Murali location video

അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ കൈയടി നേടുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചില വിഡിയോകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പങ്കുവെച്ച ഒരു ലൊക്കേഷന്‍ കാഴ്ചയാണ് സൈബര്‍ ഇടങ്ങളില്‍ ചിരി നിറയ്ക്കുന്നത്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണ് ഈ രസികന്‍ ദൃശ്യങ്ങള്‍.

മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെ ഒരു പഴമെടുത്ത് കഴിയ്ക്കുന്ന ബേസില്‍ ജോസഫിനെയാണ് വിഡിയോയില്‍ കാണാനാവുക. തന്റെ പഴം കഴിയ്ക്കല്‍ ടൊവിനോയുടെ ക്യാമറിയില്‍ പതിഞ്ഞു എന്നറിഞ്ഞപ്പോഴുള്ള ബേസിലിന്റെ ചമ്മിയ മുഖഭാവവും വിഡിയോയിലുണ്ട്. വെശന്നിട്ടാ മൊതലാളീ… എന്ന രസികന്‍ അടിക്കുറിപ്പിനൊപ്പമാണ് ഈ വിഡിയോ ടൊവിനോ പങ്കുവെച്ചിരിയ്ക്കുന്നത്.

Read more: നവരസത്തെ കടത്തിവെട്ടി മിയയുടെ രസഭാവങ്ങള്‍; വിട്ടുകൊടുക്കാതെ ബിനു അടിമാലിയും

ബേസില്‍ ജോസഫാണ് മിന്നല്‍ മുരളിയുടെ സംവിധായകന്‍. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫും ടൊവിനോയും ഒരുമിയ്ക്കുന്ന ചിത്രംകൂടിയാണ് ഇത്. മലാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുന്നത്. സോഫിയ പോള്‍ ആണ് നിര്‍മാണം. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മിന്നല്‍ മുരളി പ്രേക്ഷകരിലേക്കെത്തും.

Story highlights: Tovino Thomas shares Minnal Murali location video