നവരസത്തെ കടത്തിവെട്ടി മിയയുടെ രസഭാവങ്ങള്‍; വിട്ടുകൊടുക്കാതെ ബിനു അടിമാലിയും

March 15, 2021
Miya George and Binu Adimali performance in Flowers Star Magic

ലോകമലയാളികള്‍ക്ക് ചിരി വിരുന്നൊരുക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിനെ രസകരമാക്കി മലയാളികളുടെ പ്രിയതാരം മിയ ജോര്‍ജും. താരക്കൂട്ടങ്ങള്‍ക്കൊപ്പം ദംഷറാട്‌സ് ഗെയിമിലും മിയ ചേര്‍ന്നു. ബിനു അടിമാലിയ്‌ക്കൊപ്പമായിരുന്നു മത്സരം. മറ്റ് താരങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പച്ചാളം ഭാസി, ആനപ്പാറ അച്ചാമ, പവനായി തുടങ്ങി വിവിധ കഥാപാത്രങ്ങളെ അനുകരിച്ചുകൊണ്ട് ഇരുവരും ഗെയിമില്‍ ഒപ്പത്തിനൊപ്പം മികച്ചു നിന്നു.

അതേസമയം മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ നല്‍കുന്ന താരമാണ് മിയ ജോര്‍ജ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. സിനിമകളിലൂടെ ആ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഡോക്ടര്‍ ലവ്, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, ബോബി, വിശുദ്ധന്‍, ബ്രദേഴ്‌സ് ഡേ, അല്‍ മല്ലു, പട്ടാഭിരാമന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ മിയ ജോര്‍ജ് പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.

Read more: മിയയ്ക്ക് അരികിലേയ്ക്ക് അപ്പുവിന്റെ സര്‍പ്രൈസ് എന്‍ട്രി; പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഇരുവരും, ഒപ്പം ചില കുടുംബവിശേഷങ്ങളും

സ്റ്റാര്‍ മാജിക്കിലെ ചിരി രാജാക്കന്‍മാരില്‍ ഒരാളാണ് ബിനു അടിമാലി. പരിപാടിയില്‍ ബിനു അടിമാലി സമ്മാനിയ്ക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്. രസകരമായ മാനറിസങ്ങളും സംസാര ശൈലിയുമെല്ലാം ബിനുവിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

മിമിക്രി വേദികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി തുടങ്ങിയ താരമാണ് ബിനു അടിമാലി. പതിനഞ്ച് വര്‍ഷത്തിലേറെയായി താരം കലാരംഗത്ത് സജീവമായിത്തുടങ്ങിയിട്ട്. മിനിസ്‌ക്രീനില്‍ സ്ഥിരം സാന്നിധ്യമായി മാറിയ ബിനു സിനിമയിലും ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ ഏറെയാണ്. തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ബിനു അടിമാലിയുടെ സിനിമാ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയര്‍, ജോര്‍ജേട്ടന്‍സ് പൂരം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ബിനു അടിമാലി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി.

Story highlights: Miya George and Binu Adimali performance in Flowers Star Magic