മാസ്സ് ഡയലോഗുമായി സിദ്ദിഖ്; ശ്രദ്ധ നേടി വര്‍ത്തമാനം സിനിമയിലെ രംഗം

March 15, 2021
Varthamanam movie Scene

പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വര്‍ത്തമാനം. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. സിദ്ദാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധാനം.

പാര്‍വതിയ്ക്ക് ഒപ്പം റോഷന്‍ മാത്യുവും സിദ്ദിഖും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചിത്രത്തിലെ ഒരു രംഗവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിദ്ദിഖിന്റെ മാസ്സ് ഡയലോഗാണ് ഈ രംഗത്തിലെ പ്രധാന ആകര്‍ഷണം.

Read more: ഓട്ടോറിക്ഷകള്‍ക്ക് അരികില്‍ നിന്നും ഓട്ടോ ഡ്രൈവറുടെ കിടിലന്‍ ഡാന്‍സ്: വിഡിയോ സോഷ്യല്‍മിഡിയയില്‍ ഹിറ്റ്

ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട്.

സ്വാതന്ത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുള്‍ റഹ്‌മാനെക്കുറിച്ച് ഗവേഷണം നടത്താനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സ്റ്റിയിലേയ്ക്ക് യാത്ര തിരിച്ച മലയാളി പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളും പ്രതിസന്ധികളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

Story highlights: Varthamanam movie Scene