അഭിനയമികവില്‍ പാര്‍വതി; ‘വര്‍ത്തമാനം’ സിനിമയിലെ രംഗം ശ്രദ്ധേയമാകുന്നു

March 16, 2021
Varthamanam Official Teaser 3

പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വര്‍ത്തമാനം. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. സിദ്ദാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ചിത്രത്തിലെ ചെറിയൊരു രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പാര്‍വതിയാണ് ഈ രംഗത്തിലെ പ്രധാന ആകര്‍ഷണവും.

പാര്‍വതിയ്ക്ക് ഒപ്പം റോഷന്‍ മാത്യുവും സിദ്ദിഖും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: വയലിനില്‍ മാന്ത്രിക സംഗീതം നിറച്ച് ഒരു ‘ഇഞ്ചോടിഞ്ച്’ പെര്‍ഫോമന്‍സ്; നിറമിഴികളോടെ ബാലഭാസ്‌കറിന്റെ ഓര്‍മകളില്‍ വേദിയും

സ്വാതന്ത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുള്‍ റഹ്‌മാനെക്കുറിച്ച് ഗവേഷണം നടത്താനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സ്റ്റിയിലേയ്ക്ക് യാത്ര തിരിച്ച മലയാളി പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളും പ്രതിസന്ധികളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

Story highlights: Varthamanam Official Teaser 3