കേന്ദ്ര കഥപാത്രമായി സായി പല്ലവി; ഒപ്പം റാണ ദഗുബാട്ടിയും; വിരാടപര്‍വം ടെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

March 19, 2021
Virata Parvam​ Teaser

മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് സായി പല്ലവി. ശ്രദ്ധ നേടുകയാണ് താരം കേന്ദ്ര കഥാപാത്രമായെത്തുന്ന വിരാടപര്‍വം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍. റാണ ദഗുബാട്ടിയാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്.

വേണു ഉദുഗാലയാണ് തെലുങ്ക് ചിത്രമായ വിരാടപര്‍വത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്ട് ഈ ചിത്രമൊരുക്കുന്നതും. തെലുങ്കാന പ്രദേശത്തെ നക്‌സലേറ്റ് മൂവ്‌മെന്റാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.

Read more: മനുഷ്യനേക്കാൾ അധികമായി എരുമ, കൗതുകമായി എരുമ പട്രോളിങ്ങും, അറിയാം മരാജോ ദ്വീപിനെക്കുറിച്ച്…

അതേസമയം മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട ചലച്ചിത്രതാരമാണ് സായി പല്ലവി. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ ആണ് സായി പല്ലവിയുടെ ആദ്യ മലയാള ചിത്രം. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. 2019-ല്‍ ഫഹദ് ഫാസിലിന്റെ നായികയായി ‘അതിരന്‍’ എന്ന ചിത്രത്തിലും സായി പല്ലവി മികച്ച അഭിനയം കാഴ്ചവെച്ചു.

Story highlights: Virata Parvam​ Teaser