തനിനാടൻ ‘റാസ്‌പുടിൻ’ ചുവടുകളുമായി അനുവും ശശാങ്കനും- വിഡിയോ

April 23, 2021

കേരളത്തിൽ ഇപ്പോൾ അലയടിക്കുന്നത് റാസ്‌പുടിൻ ഗാനമാണ്. മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയും നവീനും ചേർന്ന് പഠനത്തിന്റെ ഇടവേളയിൽ കോളേജ് വരാന്തയിൽ ചുവടുവെച്ചത് വൈറലായി മാറുകയായിരുന്നു. നിരവധിപേരാണ് ആ ചടുലമായ ചുവടുകളുമായി എത്തിയത്. ചുവടുകൾക്കൊപ്പം ജാനകിയും നവീനും താരങ്ങളായി. ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ സ്റ്റാർ മാജിക്കിലും ഇരുവരും അതിഥികളായി എത്തി.

ലൈവായി വേദിയിലും ചുവടുകൾ വെച്ച ജാനകിയും നവീനും മറ്റൊരു മലയാള ഗാനത്തിനും തകർപ്പൻ ചുവടുമായി എത്തി. അതേസമയം, സ്റ്റാർ മാജിക് വേദിയിലെ താരങ്ങളായ അനുവും ശശാങ്കനും റാസ്‌പുടിൻ ഗാനത്തിന് ചുവടുവയ്ക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ ഹിറ്റാകുന്നത്. നവീനും ജാനകിയും തകർപ്പൻ ചുവടുകളായിരുന്നുവെങ്കിൽ ശശാങ്കനും അനുവും നാടൻ സ്റ്റൈലിലാണ് ചുവടുവെച്ചത്.

Read More: 19 വർഷങ്ങൾക്ക് ശേഷം ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ‘നന്ദന’ത്തിലെ ഗുരുവായൂരപ്പൻ- വിഡിയോ

അതേസമയം, ജാനകിയും നവീനും എത്തിയ സ്റ്റാർ മാജിക് എപ്പിസോഡ് ഹിറ്റായിരിക്കുകയാണ്. തൃശൂർ മെഡിക്കൽ കോളേജിൽ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ജാനകി. നവീന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും. വയനാട് സ്വദേശിയാണ് നവീന്‍. തിരുവനന്തപുരം സ്വദേശിയാണ് ജാനകി. ഇരുവർക്കും അഭിനന്ദനവുമായി നിരവധിപേർ രംഗത്ത് വന്നിരുന്നു.

Story highlights- anu and sasankan Rasputin dance