അനുഗ്രഹീതന്‍ ആന്റണിയിലെ രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ; രസകരമായ മേക്കിങ് വിഡിയോ

April 9, 2021
Anugraheethan Antony Movie Making Video

മികച്ച പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രം. സണ്ണി വെയ്ന്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. രസകരമായ രീതിയിലാണ് മേക്കിങ് വിഡിയോ ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജിഷ്ണു എസ് രമേഷ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണിലാല്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സെല്‍വകുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അപ്പു ഭട്ടതിരി ചിത്രസംയോജനം നിര്‍വഹിക്കുന്നു. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത്താണ് നിര്‍മാണം.

Read more: 30 സെക്കന്റ് കൊണ്ട് വൈറലായ ‘കുട്ടി ഡോക്ടര്‍മാര്‍’; ദാ, ഇവിടെയുണ്ട് ആ ഹിറ്റ് നര്‍ത്തകര്‍

’96’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ഗൗരി ജി കിഷന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരിയും ചിത്രത്തിലെത്തുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

സണ്ണി വെയ്‌നും ഗൗരിക്കും പുറമെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ‘അനുഗ്രഹീതന്‍ ആന്റണി’യില്‍. സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രമായെത്തുന്നു.

Story highlights: Anugraheethan Antony Movie Making Video