മയങ്ങുമീ മൗനം… പ്രണയാര്‍ദ്ര ഭാവങ്ങളില്‍ സണ്ണി വെയ്‌നും ഗൗരി കിഷനും

July 26, 2021
Mayangumee video song from Anugraheethan Antony

ചില പാട്ടുകള്‍ അങ്ങനെയാണ് നേര്‍ത്ത ഒരു മഴനൂല് പോലെ ആര്‍ദ്രമായി പെയ്തിറങ്ങുന്ന ചില പാട്ടുകളുണ്ട്. അവ സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കുന്നു. ശ്രദ്ധ നേടുകയാണ് അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലെ ഒരു മനോഹരഗാനം.

ചിത്രത്തിലെ മയങ്ങുമീ മൗനം എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സണ്ണി വെയ്‌ന്റേയും ഗൗരി ജി കിഷന്റേയും പ്രണയാര്‍ദ്ര ഭാവങ്ങളാണ് ഗാനരംഗത്തിലെ പ്രധാന ആകര്‍ഷണം. അരുണ്‍ മുരളീധരന്‍ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. അരുണ്‍ മുരളീധരന്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ഉണ്ണി കാര്‍ത്തികേയന്റേതാണ് ഗാനത്തിലെ വരികള്‍.

Read more: സ്റ്റാര്‍ മാജിക് വേദിയിലും ചിരി പടര്‍ത്തി ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു….’

മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ചിത്രത്തിലേതായി പുറത്തിറങ്ങിയ മറ്റ് ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജിഷ്ണു എസ് രമേഷ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണിലാല്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സെല്‍വകുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അപ്പു ഭട്ടതിരി ചിത്രസംയോജനം നിര്‍വഹിക്കുന്നു. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത്താണ് നിര്‍മാണം.

Story highlights: Mayangumee video song from Anugraheethan Antony