സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍; ബറോസ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

April 1, 2021
Barroz location stills shared by Mohanlal

ബറോസ്; ചലച്ചിത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങളൊരുക്കുന്ന മോഹന്‍ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ബറോസ്. അഭിനയത്തിലും ചലച്ചിത്ര നിര്‍മാണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച മോഹന്‍ലാല്‍ സിനിമാ സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബറോസ് എന്ന ചിത്രത്തിലൂടെ.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ബറോസിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടി. ‘ജീവിത വഴിത്താരയില്‍ വിസ്മയചാര്‍ത്തുകളില്‍ സ്വയം നടനായി, നിര്‍മാതാവായി, സിനിമ ജീവനായി ജീവിതമായി മാറി. ഇപ്പോഴിതാ ആകസ്മികമായ മറ്റൊരു വിസ്മയത്തിന് തിരനോട്ടം കുറിക്കുകയാണ്’ എന്നായിരുന്ന താരത്തിന്റെ വാക്കുകള്‍.

Read more: ‘പതുക്കപ്പെണ്ണേ മെഹറുബാ’; ലിറിക്‌സ് തെറ്റിയാലെന്താ പാട്ട് കലക്കി; ആരും ചിരിച്ചു പോകും അനുവിന്റെ പാട്ട് കേട്ടാല്‍: വിഡിയോ

2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നതും.

ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

Story highlights: Barroz location stills shared by Mohanlal