വൈറലായി വേഴാമ്പലിന്റെ വവ്വാലുപിടുത്തം; അപൂര്‍വമായൊരു ഇരപിടിക്കല്‍ ദൃശ്യങ്ങള്‍
കൗതുകം നിറയ്ക്കുന്ന നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്പില് പ്രത്യക്ഷപ്പെടാറുണ്ട്. വളരെ വേഗത്തിലാണ് ഇത്തരം ദൃശ്യങ്ങള്‍ വൈറലാകുന്നത്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് അപൂര്‍വമായൊരു ഇരപിടിക്കല്‍ ദൃശ്യങ്ങള്‍. ഒരു മരക്കൊമ്പിലിരുന്ന് ഇരപിടിക്കുന്ന വേഴാമ്പലിന്റെ ദൃശ്യങ്ങളാണ് കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നത്.
ഉയരത്തിലുള്ള മരക്കൊമ്പിലാണ് വേഴമ്പലിരിക്കുന്നത്. സമീപത്തായി നിരവധി വവ്വാലുകള്‍ പറന്നു നടക്കുന്നു. ഇരിക്കുന്ന ഇടത്തു നിന്നും അധികം മാറാതെ കൂളായാണ് ഓരോ വവ്വാലുകളേയും വേഴാമ്പല്‍ വായിലാക്കുന്നത്. ‘ഇതൊക്കെ ഇത്ര നിസ്സാരമാണോ’ എന്ന് തോന്നിപ്പോകും വേഴാമ്പലിന്റെ ഈ വവ്വാലുപിടുത്തം കണ്ടാല്‍.
Read more: വാത്തി കമിംഗ് ഗാനത്തിന് ഗംഭീരമായി ചുവടുവെച്ച് വൈദികന്: സമൂഹമാധ്യമങ്ങളില്‍ സ്റ്റാറായ ‘ചാവറയച്ചന്’
ഓറിയന്റല്‍ പൈഡ് വിഭാഗത്തില്‍പ്പെട്ട വേഴാമ്പലിനേയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ എവിടെ നിന്നും പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല ആവാസവ്യവസ്ഥിതിയിലാണ് സാധാരണ വേഴാമ്പലുകളെ കൂടുതലായി കാണപ്പെടാറ്. നീളമുള്ളതും താഴേക്ക് വളഞ്ഞതുമായ കൊക്കുകളാണ് ഇവയുടെ പ്രധാന ആകര്‍ഷണം.
#Hornbills on high protein 'Bat-diet' !!
— SAKET (@Saket_Badola) April 15, 2021
Location: Unknown #SMForward @susantananda3 @SudhaRamenIFS pic.twitter.com/4uNqKA1Fxz
Story highlights: Hornbill viral hunting video