രാജ്യത്ത് മൂന്ന് ലക്ഷം കടന്ന് വീണ്ടും പ്രതിദിന കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 3,49,691 രോഗികള്‍

April 25, 2021

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. തുടര്‍ച്ചയായി നാലാം ദിവസവും രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

1,69,60,172 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2767 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ഇന്ത്യയിലാകെ കൊവിഡ് ജീവന്‍ കവര്‍ന്നവരുടെ എണ്ണം 1,92,311 ആയി ഉയര്‍ന്നു.

Read more: താരൻ മാറാൻ വേനലിൽ പരീക്ഷിക്കാവുന്ന ചില വീട്ടു മരുന്നുകൾ

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 26,82,751 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,113 പേര്‍ കൊവിഡില്‍ നിന്നും മുക്തി നേടി. 1,40,85,110 പേരാണ് രാജ്യത്താകെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്.

Story highlights: India reports 3,49,691 new Covid cases