താരൻ മാറാൻ വേനലിൽ പരീക്ഷിക്കാവുന്ന ചില വീട്ടു മരുന്നുകൾ

April 24, 2021

വളരെ ഭംഗിയായി അണിഞ്ഞ വസ്ത്രത്തിൽ വെളുത്ത നിറത്തോടെ പൊടിഞ്ഞു വീഴുന്ന താരൻ എത്രമാത്രം അസ്വസ്ഥത ഉളവാക്കും എന്നതിൽ സംശയമില്ല. മലാസെസിയ എന്ന ഫംഗസ് മൂലമുണ്ടാകുന്നതാണ് താരൻ. ഇത് പുരുഷന്മാരിലും സ്ത്രീകളിലും വരണ്ടതും ചൊറിച്ചിലുമുള്ളതായി അനുഭവപ്പെടും. പലരും കെമിക്കലുകളുടെ പിന്നാലെ പോകുമ്പോൾ വളരെ സൗകര്യപ്രദമായി വീട്ടിൽ തന്നെ താരന് തടയിടാൻ മാർഗമുണ്ട്.

താരന്റെ ചില സാധാരണ കാരണങ്ങൾ അറിയാം. സമ്മർദ്ദം, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾ,
മുടി ചീകുന്നതിന്റെ ക്രമരഹിതവും തെറ്റായതുമായ രീതികൾ, അനുചിതമായ ഭക്ഷണക്രമം, ക്രമരഹിതമായ ഹെയർ ഷാംപൂയിംഗ് എന്നിവയൊക്കെയാണ് കാരണങ്ങൾ.

താരൻ പ്രതിരോധിക്കാൻ ഫലപ്രദമായ പ്രതിവിധിയായി ബേക്കിംഗ് സോഡ ഉപയോഗിക്കാറുണ്ട്. തലമുടിയിൽ നനച്ച ബാങ്കിംഗ് സോഡ പുരട്ടുക. തലയോട്ടിയിലാണ് പുരട്ടേണ്ടത്. ഉണങ്ങുമ്പോൾ കഴുകിക്കളയാം. തുടക്കത്തിൽ മുടി വരണ്ടതായി അനുഭവപ്പെടും. എന്നാൽ പിന്നീട് തലയോട്ടി പ്രകൃതിദത്ത എണ്ണകൾ ഉത്പാദിപ്പിക്കാൻ തുടങ്ങുകയും അതുവഴി മുടി മൃദുവായതായി മാറും.

Read More: ‘നിന്റെ ബുക്ക് എവിടെ?’- മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് ശോഭന

തൈരും ചൊറിച്ചിലും താരനും ശമിപ്പിക്കാൻ സഹായിക്കും. മുടിയിൽ തൈര് പുരട്ടുക. 15 മിനിറ്റോ അതിൽ കൂടുതലോ ഉണങ്ങാൻ അനുവദിക്കുക. പിന്നീട് വെള്ളത്തിൽ കഴുകിക്കളയുക. ഒരു നാരങ്ങ പിഴിഞ്ഞ് അതിന്റെ നീര് തലയോട്ടിയിൽ മസാജ് ചെയ്യുക. ഇത് 2 മുതൽ 3 മിനിറ്റ് വരെ തലയിൽ ഉണങ്ങാൻ അനുവദിച്ച് ഒരു സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. താരൻ അപ്രത്യക്ഷമാകുന്നതുവരെ ഇത് പതിവായി ആവർത്തിക്കുക. മുടിയുടെ പി.എച്ച് സന്തുലിതമാക്കാൻ നാരങ്ങയുടെ അസിഡിക് സ്വഭാവം സഹായിക്കുന്നു.

Story highlights- Home Remedies To Get Rid Of Dandruff