‘നിന്റെ ബുക്ക് എവിടെ?’- മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് ശോഭന

April 24, 2021

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശോഭന. നൃത്തവേദിയിൽ നിന്നും അഭിനയത്തിലേക്ക് എത്തിയ ശോഭന ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ്. ലോക്ക് ഡൗൺ സമയത്താണ് ശോഭന സമൂഹമാധ്യമങ്ങളിൽ സജീവമായത്. അഭിമുഖങ്ങളിൽ പോലും അങ്ങനെ പങ്കെടുക്കാത്ത ശോഭന ആരാധകരുമായി ധാരാളം വിശേഷങ്ങൾ ലോക്ക് ഡൗൺ സമയത്ത് പങ്കുവെച്ചു. 

ഇപ്പോഴിതാ, മകൾ അനന്തനാരായണിക്കൊപ്പമുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ശോഭന. മകൾക്കൊപ്പം പഠനസമയത്ത് ഒപ്പമിരിക്കുകയാണ് ശോഭന. ബുക്ക് എവിടെയെന്നും, പരീക്ഷ ഭാഗങ്ങൾ പൂർത്തിയാക്കിയിട്ടില്ലലോ എന്നും മകളോട് ചോദിക്കുന്നുമുണ്ട്. എല്ലാ മാതാപിതാക്കൾക്കും ഒരു ഉപദേശവും നൽകാൻ നടി മറന്നില്ല.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്രലോകത്തേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Read More: ഭീതി പടർത്തിയ ‘കൃഷ്ണൻകുട്ടി’ ദേ, ഇതാണ്- ചായം പൂശിയ മുഖം വെളിപ്പെടുത്തി സംവിധായകൻ

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശോഭന. 

Story highlights-