‘കുക്കൂ കുക്കൂ തട്ടാതെ മുട്ടാതെ നോക്കീടണേ…’ വൈറല്‍ പാട്ടിന്റെ താളത്തിനൊപ്പം പൊലീസുകാരുടെ ബോധവല്‍ക്കരണ ഡാന്‍സ്
കൊവിഡ് 19 എന്ന മഹാമാരിയുടെ രണ്ടാം തരംഗം കേരളത്തില്‍ അതിരൂക്ഷമായി തുടരുകയാണ്. വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളും സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടേയും സര്‍ക്കാരിന്റേയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ ഈ മഹാവിപത്തില്‍ നിന്നും നമുക്ക് അതിജീവനം സാധ്യമാകൂ.
ശ്രദ്ധ നേടുകയാണ് കേരളാ പൊലീസ് മീഡിയ സെന്റര്‍ ഒരുക്കിയിരിക്കുന്ന ബോധവല്‍ക്കരണ വിഡിയോ. കൊവിഡിനെ ചെറുക്കാന്‍ എന്തെല്ലാം കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന് വ്യക്തമാക്കുകയാണ് ഈ വിഡിയോയില്‍. മനോഹരമായ ഒരു ഡാന്‍സ് പെര്‍ഫോമന്‍സിലൂടെയാണ് പൊലീസിന്റെ ബോധവല്‍ക്കരണം എന്നതും ശ്രദ്ധേയമാണ്.
Read more: ‘വല്ലതും കഴിച്ചാരുന്നോ’; കരുതലിന്റെ ചോദ്യവുമായെത്തിയ ആ വൈറല്‍ സൈനികന് ദാ ഇവിടെയുണ്ട്
അടുത്തിടെ ഹിറ്റായ ‘എന്ജോയ് എന്‍ചാമി’ എന്ന ഗാനത്തിന്റെ താളത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു ഗാനത്തിനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ചുവടുവെച്ചിരിക്കുന്നത്. പാട്ടിന്റെ വരികളിലൂടെ കൃത്യമായ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളുമെല്ലാം നല്കിയിരിക്കുന്നു. ‘മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം. കേരള പൊലീസ് എപ്പോഴും നിങ്ങളോടൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ കേരള, ഈ ബോധവല്‍ക്കരണ ഡാന്‍സ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരക്കുന്നത്.
Story highlights: Kerala Police’s Covid awareness dance video