മലയാള സിനിമയ്ക്കൊരു കിടിലൻ ടെക്നോ ഹൊറർ ത്രില്ലർ; കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ചതുർമുഖം

April 11, 2021

കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി പ്രദർശനം തുടരുകയാണ് സണ്ണി വെയ്ൻ, മഞ്ജു വാരിയർ ചിത്രം ചതുർമുഖം. ടെക്നോ ഹൊറർ ത്രില്ലർ ചിത്രമെന്ന് വേണം ചതുർമുഖത്തെ വിശേഷിപ്പിക്കാൻ. മലയാളം ഹൊറർ പടങ്ങൾ പ്രേക്ഷർകർയ്ക്കിടയിൽ പറഞ്ഞ് ഫലിപ്പിക്കുക എന്നത് ചെറിയൊരു കാര്യമല്ല. കോമഡി മിക്സ് ചെയ്ത് പറഞ്ഞുവെക്കുന്ന മലയാള ഹൊറർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി എല്ലാ രീതിയിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഹൊറർ മൂവിയാണ് ചതുർമുഖം.

പ്രേക്ഷകൻ ആവശ്യപ്പെടുന്ന എല്ലാ ഘടകങ്ങളും സിനിമ സമ്മാനിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ അധികം പരീക്ഷിച്ച് കണ്ടില്ലാത്ത, മലയാള സിനിമയിലെ ആദ്യത്തെ ടെക്‌നോ ഹൊറർ സിനിമ കൂടിയാണ് മഞ്ജു-സണ്ണി മുഖ്യ വേഷത്തിലെത്തുന്ന ചതുർമുഖം. പേര് നൽകുന്ന സൂചന തന്നെയാണ് ചിത്രത്തിന്റെ കഥാതന്തു. നാല് മുഖങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മഞ്ജുവാര്യർ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രഞ്ജീത്ത് കമല ശങ്കറും സലിൽ വി.യും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം.

Read More: പുതിയ ലുക്കിൽ സുരഭി; വൈറലായി മേക്കോവർ ചിത്രങ്ങൾ…

ചിത്രത്തിലെ ശക്തമായ താരനിരയും നിരാശപെടുത്താത്ത അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. തേജസിനിയായി വേഷമിടുന്ന മഞ്ജു, ആന്റണിയായി സണ്ണി, ക്ലെമെന്റ് എന്ന കഥാപാത്രമായി അലൻസിയർ എന്നിവരിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പ്രേക്ഷക ശ്രദ്ധ നേടി പടം പ്രദർശനം തുടരുകയാണ്. മലയാളത്തിന് പരിചിതമല്ലാത്ത ഒരു ശൈലിയെ വിജയകരമായി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതിൽ സംവിധായകനും അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും വിജയിച്ചു എന്ന് പറയാം.

Story highlights- Malayalam techno horror thriller movie chathurmukham

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!