‘അരവിന്ദ് കരുണാകരന് സല്യൂട്ട്’- ചിത്രീകരണം പൂർത്തിയാക്കി ദുൽഖർ സൽമാൻ

April 9, 2021

ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് സല്യൂട്ട്. വളരെ ആവേശത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പങ്കുവയ്ക്കുകയാണ് ദുൽഖർ സൽമാൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം സിനിമയുടെ വിശേഷങ്ങൾപങ്കുവെച്ചത്.

‘സല്യൂട്ട് പൂർത്തിയായി. അരവിന്ദ് കരുണാകരന് സല്യൂട്ട് അർപ്പിക്കുന്നു. എനിക്ക് ഈ അവസരം നൽകിയതിന് റോഷൻ ആൻഡ്രൂസ് ചേട്ടന് നന്ദി. ഞാൻ ഈ അവസരം തികച്ചും ആസ്വദിച്ചു. നിങ്ങളുമായും മുഴുവൻ ടീമുമായും പ്രവർത്തിക്കാൻ വേഫെയർ ഫിലിംസിന് സന്തോഷമുണ്ട്. ഓരോ അഭിനേതാവും ക്രൂ അംഗവും ഈ സിനിമയിൽ അവരുടെ സ്വന്തം കുടുംബം പോലെ പ്രവർത്തിച്ചു. നിങ്ങൾ ഓരോരുത്തരോടും എന്റെ സ്നേഹവും നന്ദിയും. സിനിമ ലോകവുമായി പങ്കിടാൻ കാത്തിരിക്കാനാവില്ല..’-ദുൽഖർ സൽമാൻ കുറിക്കുന്നു.

ഫെബ്രുവരി മൂന്നിന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം തിരുവനന്തപുരത്തും പരിസരത്തുമാണ് ചിത്രീകരണം നടത്തിയത്. എസ്‌ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി, സഞ്ജയ് എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ദുൽഖർ തന്റെ ഹോം ബാനറിൽ ചിത്രം നിർമ്മിക്കുന്നു. അതേസയം, സ്വപ്നം യാഥാർത്ഥ്യമാക്കാൻ ദുൽഖർ തന്നെ എങ്ങനെ സഹായിച്ചു എന്ന് കഴിഞ്ഞ ദിവസം റോഷൻ ആൻഡ്രൂസ് കുറിച്ചിരുന്നു.

‘ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച ഓരോ ദിവസവും, നിങ്ങൾ എന്തൊരു നല്ല മനുഷ്യനാണെന്ന് ഞാൻ മനസ്സിലാക്കി … ആ ഗുണമാണ് നിങ്ങളെ അതിശയകരമായ നടനാക്കുന്നത്! എന്റെ എല്ലാ സഹ സംവിധായകരോടും ഞാൻ പറയും, ദുൽഖർ സൽമാനുമൊത്ത് പ്രവർത്തിക്കുന്നത് നിങ്ങൾ തീർച്ചയായും കടന്നുപോകേണ്ട ഒരു കരിയർ അനുഭവമാണ്!’-റോഷന്റെ വാക്കുകൾ.

Read More: ‘എന്റെ എല്ലാമെല്ലാമല്ലേ’യെന്ന് പാടി ശ്രീഹരി; കുറുമ്പൻ മറുപടിയുമായി മേഘ്‌നക്കുട്ടി- രസികൻ വിഡിയോ

അതേസമയം, ‘സല്യൂട്ട്’ എന്ന ചിത്രത്തിൽ ബോളിവുഡ് താരം ഡയാന പെന്റിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്നുണ്ട്.

Story highlights- salute movie shooting completed