പുതിയ ലുക്കിൽ സുരഭി; വൈറലായി മേക്കോവർ ചിത്രങ്ങൾ…

എം80 മൂസയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സുരഭി ലക്ഷ്മി. ബൈ ദി പീപ്പിൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന സുരഭി ഇന്ന് അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എങ്കിലും എം80 മൂസയിലെ പാത്തുവാണ് ഇപ്പോഴും പ്രേക്ഷകർക്ക് ഇഷ്ട്പെട്ട കഥാപാത്രം. എന്നാൽ സുരഭിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ സുരഭി തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ശരീരം ഹെൽത്തി ആയി സൂക്ഷിക്കാൻ വർക് ഔട്ട് ചെയ്തു തുടങ്ങിയപ്പോഴാണ് ഇതിന്റെ പ്രാധാന്യം മനസിലായതെന്നും ഇതിന് മുമ്പും ജിമ്മിൽ ജോയിൻ ചെയ്തിട്ടുണ്ടെങ്കിലും പല കാരണങ്ങളാൽ മുടങ്ങിപോകുകയായിരുന്നു. കുറുപ്പിന്റെ സെറ്റിൽ വെച്ച് ദുൽഖർ സൽമാന്റെപേഴ്സനൽ ട്രെയിനർ അരുൺ നൽകിയ നിർദ്ദേശമാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് വഴി നയിച്ചതെന്ന് സുരഭി പറയുന്നു.

രൂപേഷ് രഘുനാഥ് ആണ് സുരഭിയുടെ ട്രെയിനർ. ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കാതെ ഭക്ഷണത്തിന്റെ അളവ് കുറച്ച് കൊണ്ടുള്ള ഫാറ്റ് ലോസ് ഡയറ്റ് പ്ലാനാണ് സുരഭി ട്രെയ്നറുടെ സഹായത്തോടെ ഫോളോ ചെയ്യുന്നത്. തിരക്കുകളിൽ ജിമ്മിൽ പോകുന്നത് മുടങ്ങാറുണ്ടായിരുന്നെങ്കിലും പതിയെ പതിയെ ജിമ്മും വർക്ക്ഔട്ടും ജീവിതത്തിന്റെ തന്നെ ഭാഗമാക്കി മാറ്റി. ഇപ്പോൾ വർക്ക്ഔട്ട് മുടങ്ങാതെ കൊണ്ടുപോകാറുണ്ട്.


Read More: പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചാക്കോച്ചൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സുരഭിയുടെ നിരവധി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്. അനൂപ് മേനോൻ സംവിധാനം ചെയുന്ന പദ്മയാണ് സുരഭിയുടെ റിലീസ്സിനൊരുങ്ങുന്ന പടം. കൂടാതെ ദുൽഖറിന്റെ കുറുപ്പ്, സൗബിന്റെ കള്ളൻ ഡിസൂസ, അനുരാധ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്നു ചിത്രങ്ങൾ.

Story highlights- surabhi lakshmi fitness workout photoshoot