‘മോളെ.. ഇനി ഞാന്‍ അവിടെ പോയി തകര്‍ത്തോളാം, എന്റെ സ്മിഷ ചേച്ചിക്ക് വിട’

December 18, 2023

കാന്‍സറിനോട് പൊരുതി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ കലാകാരിയും തന്റെ പ്രിയ സുഹൃത്തുമായ സ്മിഷ അരുണിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ച് നടി സുരഭി ലക്ഷ്മി. കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ സുരഭിയുടെ സീനിയറായിരുന്നു സ്മിഷ. നാടകങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും ഉറ്റസുഹൃത്തുക്കളാകുന്നത്. സ്മിഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് സുരഭി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. ( Surabhi Lakshmi’s Facebook post about Smisha )

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇവിടെയുള്ള കലാകാരന്മാരെക്കാളും ഒക്കെ അടിപൊളി കലാകാരന്‍മാര്‍ മരിച്ചു അവിടെയുണ്ട് മോളെ, ഇനി ഞാന്‍ അവിടെ പോയി തകര്‍ത്തോളാം, ക്യാന്‍സര്‍ പോരാളി..

എന്റെ സ്മിഷചേച്ചിക്ക് വിട.. കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ എന്റെ സീനിയര്‍, എല്ലാ കുരുത്തക്കേടിനും കൂടെയുണ്ടാവും, ദിലീഷേട്ടന്റെ നാടകത്തിലെ തോഴിന്മാരായിരുന്നു ഞാനും സ്മിഷ ചേച്ചിയും രേഷ്മയും, ശില്പയും ഒക്കെ….ഡയലോഗ് തെറ്റിക്കാന്‍ ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരം തന്നെയുണ്ടായിരുന്നു…. ഒരാളില്ലാതാവുന്നു എന്നറിയുമ്പോള്‍ എന്തെല്ലാം ഓര്‍മ്മകളാണ് നമ്മളുടെ മനസ്സിലേക്ക് ഇങ്ങനെ ഓടി വരുന്നത്…

ആ കാലത്തെ സ്‌നേഹവും സൗഹൃദവും ആഴത്തില്‍ ചേച്ചി മനസ്സില്‍ സൂക്ഷിച്ചിരുന്നു, അതൊക്കെയാണ് മോളെ ജീവിതത്തിന്റെ ഊര്‍ജ്ജവും കരുത്തും എന്നെപ്പോഴും പറയുമായിരുന്നു….. അപ്പൊ എല്ലാം പറഞ്ഞപോലെ, ഇവിടുത്തെ റോളുകള്‍ കഴിഞ്ഞിട്ട് എന്നാ എന്നറിയില്ല. പക്ഷേ, ഞങ്ങള്‍ എല്ലാവരും പലപ്പോഴായിട്ട് വരും. നാടകം കളിക്കണം,…ഡയലോഗ് തെറ്റിക്കണം…..എന്നിട്ട് സ്റ്റേജില്‍ മൊട്ടയിടണം’. വേദനയോടെ സുരഭി ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : പ്രയാസമേറിയ ക്ലാസ്സിക്കൽ ഗാനം ഒറ്റശ്വാസത്തിൽ പാടി മിയക്കുട്ടി, ആവേശത്തോടെ അണിയറയിൽ അച്ഛൻ- വിഡിയോ

അമ്മയും മകളും മത്സരത്തില്‍ മകള്‍ക്കൊപ്പം എത്തിയാണ് സ്മിഷ അരുണ്‍ മലയാളികള്‍ക്ക പ്രിയങ്കരിയാകുന്നത്. ഈ ഷോയിലൂടെ മിനി സ്‌ക്രീനിലെത്തിയ ഇവര്‍ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. അതിലുപരി ജീവിതത്തെ സാരമായി ബാധിച്ച അര്‍ബുദത്തിനെതിരെ ആത്മവിശ്വാസത്തോടെ പൊരുതിയ ശക്തയായ വനിതയും മികച്ച നര്‍ത്തകിയുമായിരുന്നു സ്മിഷ. ഏറെ നാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

Story Highlights : Surabhi Lakshmi’s Facebook post about Smisha