ഭാഷയുടെ അതിരുകള്‍ ഭേദിച്ച് ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി കര്‍ണനിലെ ഗാനം

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ധനുഷ്. മലയാളികള്‍ പോലും നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ സിനിമകളെ വരവേല്‍ക്കാറ്. ധനുഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കര്ണന്. ശ്രദ്ധ നേടുകയാണ് ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനം. ഉട്രാദിങ്ക യെപ്പോ… എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ധീയാണ് ആലാപനം. സന്തോഷ് നാരായണന് ഈണം പകര്‍ന്നിരിക്കുന്നു.
അതേസമയം മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒന്നുകൂടിയുണ്ട് കര്ണന് എന്ന ചിത്രത്തില്‍. മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് സിനിമയില്‍ ധനുഷിന്റെ നായികയായെത്തുന്നത്. ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കര്ണന് എന്ന സിനിമയ്ക്കുണ്ട്.
രജിഷ വിജയന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയാണ് കര്ണന്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ കാത്തിരിക്കുന്നതും. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. ഏപ്രില്‍ 9-ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.
Story highlights: Uttradheenga Yeppov song from Karnan