ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങളുടെ ഉടമ 30 വര്‍ഷത്തിന് ശേഷം ആ നഖങ്ങള്‍ മുറിച്ചു: വിഡിയോ

Woman with World’ s Longest fingernails

സ്വന്തം പേരില്‍ ഒരു റെക്കോര്‍ഡ് സൃഷ്ടിക്കണമെന്ന് പലരും ആഗ്രഹിക്കാറുണ്ട്. പല ലോക റെക്കോര്‍ഡുകളും നമ്മെ അതിശയിപ്പിക്കാറുമുണ്ട്. അയന്നാ വില്യംസ് എന്ന് വനിത നേടിയ റെക്കോര്‍ഡ് അല്‍പം വ്യത്യസ്തമാണ്. ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖങ്ങളുടെ ഉടമയെന്ന റെക്കോര്‍ഡ് ആണ് അയന്നയ്ക്ക്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുന്നതും അയന്നാ വില്യിംസിന്റെ വിശേഷങ്ങളാണ്. ഏറ്റവും നീളം കൂടി നഖത്തിനുള്ള റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും തന്റെ പ്രിയപ്പെട്ട നഖം മുറിച്ചു മാറ്റിയിരിക്കുകയാണ് ഇവര്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ അയന്നാ വില്യംസ് നഖം മുറിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ചിട്ടുമുണ്ട്. വളര്‍ത്താന്‍ തുടങ്ങി മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയന്നാ നഖം മുറിക്കുന്നത് എന്നതും കൗതുകമാണ്.

Read more: 30 സെക്കന്റ് കൊണ്ട് വൈറലായ ‘കുട്ടി ഡോക്ടര്‍മാര്‍’; ദാ, ഇവിടെയുണ്ട് ആ ഹിറ്റ് നര്‍ത്തകര്‍

2017-ലാണ് ഇവര്‍ ആദ്യമായി നഖത്തിന്റെ നീളത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുന്നത്. അന്ന് 19 അടിയും 10.9 ഇഞ്ചുമായിരുന്നു നഖത്തിന്റെ നീളം. എന്നാല്‍ അടുത്തിടെ വീണ്ടും സ്വന്തം റെക്കോര്‍ഡ് അയന്ന മറികടന്നു. മുറിക്കുന്ന സമയത്ത് 24 അടി നീളമുണ്ടായിരുന്നു നഖങ്ങള്‍ക്ക്. 1990 മുതലാണ് അയന്നാ വില്യംസ് നഖങ്ങള്‍ വളര്‍ത്താന്‍ തുടങ്ങിയത്.

Story highlights: Woman with World’ s Longest fingernails