ഉയരവ്യത്യാസത്തില്‍ ലോക റെക്കോര്‍ഡ് വരെ സ്വന്തമാക്കിയ ദമ്പതികള്‍

June 25, 2021
Couple Sets World Record For Biggest Height Difference

പലതരത്തിലുള്ളറെക്കോര്‍ഡുകളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. അവയില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ഒരു ലോക റെക്കോര്‍ഡ്. ഉയര വ്യത്യാസത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയ ദമ്പതികളുടേതാണ് ഈ കഥ. ബ്രിട്ടീഷ് സ്വദേശികളായ ജെയിംസും ഭാര്യ ക്ലോയിയുമാണ് ഇങ്ങനെയൊരു അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലാണ് ഈ ദമ്പതികള്‍ ഉയര വ്യത്യാസത്തിന്റെ പേരില്‍ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് അടിയോളം ഉയര വ്യത്യാസമുണ്ട് ഈ ദമ്പതികള്‍ തമ്മില്‍. മൂന്ന് അട് ഏഴ് ഇഞ്ചാണ് ജെയിംസിന്റെ ഉയരം. ക്ലോയിക്ക് ആകട്ടെ അഞ്ച് അടിയും 5.4 ഇഞ്ചും ഉയരമുണ്ട്.

അസ്ഥികളുടെ വളര്‍ച്ചയെ ബാധിക്കുന്ന ഡയസ്‌ട്രോഫിക് ഡിസ്പ്ലാസിയ എന്ന അപൂര്‍വമായ രോഗവാസ്ഥയിലുള്ളയാളാണ് ജെയിംസ്. എന്നാല്‍ ഈ പരിമിതികളെല്ലാം മറന്ന് സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയാണ് ക്ലോയിക്കൊപ്പം അദ്ദേഹം. ഇവരുടെ വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായി. ഒലിവിയ എന്ന് പേരുള്ള ഒരു മകളുമുണ്ട് ഈ ദമ്പതികള്‍ക്ക്.

Read more: അറിയാം ക്ലബ് ഹൗസിന്റെ പുതിയ ഐക്കണായി മാറിയ ആ പെണ്‍മുഖത്തെക്കുറിച്ച്

നടനും ടെലിവിഷന്‍ അവതാരകനുമായി ജോലി ചെയ്യുകയാണ് ജെയിംസ്. ക്ലോയി അധ്യാപികയാണ്. ദമ്പതികളുടെ വിഡിയോയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഉയരത്തിന്റേയും നിറത്തിന്റേയുമെല്ലാം പേരില്‍ അവഗണിക്കപ്പെടുന്ന ധാരാളം ആളുകള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാര്‍ക്കിടയില്‍ വേറിട്ട മാതൃകയാവുകയാണ് പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന ഈ ദമ്പതികള്‍.

Story highlights: Couple Sets World Record For Biggest Height Difference