സ്‌കൂൾ തുറക്കുംവരെ പഠിക്കാൻ കാത്തിരിക്കേണ്ട; പുതിയ അധ്യയന വർഷം ആരംഭിച്ച് 90+ My Tuition App

May 24, 2021

മലയാളത്തിലെ നമ്പർ വൺ ലേണിംഗ് ആപ്പായി കുറഞ്ഞ കാലം കൊണ്ട് മാറിയതാണ് 90+ My Tuition App.  ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൽ കേരള സ്റ്റേറ്റ് സിലബസ് അടിസ്ഥാനത്തിൽ അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്കാണ് ഡിജിറ്റൽ ട്യൂഷൻ നൽകിവരുന്നത്. കേരളത്തിൽ മാത്രമായി നാല് ലക്ഷത്തിലധികം കുട്ടികളാണ് 90+ My Tuition App ഉപയോഗിച്ച് പഠിക്കുന്നത്. കേരളത്തിൽ 90+ My Tuition App ന് ലഭിച്ച സ്വീകാര്യതയിൽ ആപ്പ് വളർച്ചയുടെ പുതിയ തലങ്ങളിലേക്ക് മാറി ദേശീയ തലത്തിലേയ്ക്ക് ചുവടുവച്ചുകഴിഞ്ഞു.

കൊവിഡ് രണ്ടാം തരംഗം അതിസങ്കീർണ്ണമായി തുടരുന്ന സാഹചര്യത്തിൽ 90+ My Tuition App ൽ വിദ്യാർത്ഥികൾക്ക് വേണ്ടി അടുത്ത അക്കാദമിക് വർഷത്തിലേക്കുള്ള പാഠ്യ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. പൂർണ്ണമായും ഒരു ട്യൂഷൻ അസിസ്റ്റന്റ് ആയാണ് 90+ My Tuition App വിദ്യാർത്ഥികൾക്ക് മുമ്പിൽ എത്തിയിരിക്കുന്നത്. കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്ഡേഷനുകൾ സജ്ജീകരിക്കാറുള്ള 90+ My Tuition App ഉള്ളപ്പോൾ പഠനം മുടങ്ങുമോയെന്നോർത്ത് ആശങ്ക വേണ്ട.

ഡിജിറ്റൽ ട്യൂഷന് ധാരാളം പണം ആവശ്യമായി വരുമെന്ന് കരുതി ആശങ്കപ്പെടുന്ന മാതാപിതാക്കൾ ഉണ്ടാകും. എന്നാൽ സാധാരണ ട്യൂഷൻ ഫീസിനേക്കാൾ കുറഞ്ഞ ചെലവിൽ 90+ My Tuition Appൽ കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ട്യൂഷന് ഒരു വർഷത്തേക്ക് UP ക്ലാസുകൾക്ക് വെറും 3999 രൂപയും ഹൈ സ്കൂൾ ക്ലാസുകൾക്ക് 4999 രൂപയും ഹയർ സെക്കന്ററി ക്ലാസുകൾക്ക് 7999 രൂപയും മാത്രമാണുള്ളത്. വലിയ തുക ചെലവാക്കാതെ തന്നെ കുട്ടികൾക്ക് മികച്ച പഠനം നൽകാൻ സാധിക്കുമെന്നത് മാതാപിതാക്കൾക്കും ആശ്വാസകരമാണ്.

Story highlights- 90+ My Tuition App new academic year started