‘മന്ത്രികൊച്ചമ്മ വരുന്നുണ്ടേ..’ ചിരിയും പാട്ടുമായി സ്റ്റാർ മാജിക് വേദിയിൽ മുകേഷ്

കളിയും ചിരിയും തമാശകളുമായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയതാണ് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്. താരക്കൂട്ടങ്ങൾക്കൊപ്പം സിനിമ- സീരിയൽ രംഗത്തെ പ്രമുഖരും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ ഇഷ്ടതാരം മുകേഷാണ് സ്റ്റാർ മാജിക് വേദിയെ കൂടുതൽ ആവേശഭരിതമാക്കാൻ എത്തിയത്. വേദിയിൽ എത്തിയ പ്രിയനടന്‌ സ്റ്റാർ മാജിക് താരങ്ങൾ ഒരുക്കിയ സമ്മാനമാണ് ഏറെ ശ്രദ്ധനേടുന്നത്.

മുകേഷ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചലച്ചിത്രങ്ങളിലെ പാട്ടുകൾ പാടിയാണ് ചിരിവേദി താരത്തിന് സ്വീകരണമൊരുക്കിയത്. ‘ഗോഡ്ഫാദർ’ എന്ന ചിത്രത്തിലെ ‘മന്ത്രികൊച്ചമ്മ വരുന്നുണ്ടേ..’ എന്ന ഗാനം മുതൽ നിരവധി ഗാനങ്ങളാണ് സ്റ്റാർ മാജിക് വേദി മുകേഷിനായി ആലപിച്ചത്. മനോഹരമായ പാട്ടിനൊപ്പം രസകരമായ കൗണ്ടറുകളും തമാശകളുമായി മുകേഷ് വേദിയെ കൂടുതൽ സുന്ദരമാക്കി.

Read also:കൊവിഡിന് പ്രവേശനമില്ല; അതിർത്തിയിൽ വടിയുമായി കാവൽനിന്ന് സ്ത്രീകൾ, മാതൃകയായി ഒരു ഗ്രാമം

ടെലിവിഷൻ പ്രേക്ഷകർക്ക് ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് സ്റ്റാർ മാജിക് വേദി. തകർപ്പൻ കോമഡികൾക്കൊപ്പം രസകരമായ ഗെയിമുകളും അരങ്ങേറുന്ന സ്റ്റാർ മാജിക് വേദി മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്.

Story Highlights: Actor Mukesh in Star magic