സോളമന്റെയും ശോശന്നയുടെയും പാട്ട് യുക്കുലേലെയിൽ താളമിട്ടുപാടി അഹാന- വിഡിയോ

അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് അഹാന കൃഷ്ണ. ഇപ്പോൾ, യുക്കുലേലെ എന്ന സംഗീതോപകരണം പഠിക്കുന്ന തിരക്കിലാണ് താരം. യുക്കുലേലെയിൽ താളമിട്ടുകൊണ്ട് നിരവധി ഗാനങ്ങളാണ് അഹാന ഇപ്പോൾ സമൂഹാംധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
വീണ്ടുമൊരു ഗാനവുമായി നടി എത്തുമ്പോൾ കൈയടികളുമായി സിനിമാലോകവും ആരാധകരും ഒപ്പമുണ്ട്. ആമേൻ എന്ന ചിത്രത്തിൽ ‘ഈ സോളമനും ശോശന്നയും..’ എന്ന ഗാനമാണ് അഹാന ആലപിക്കുന്നത്. ഒപ്പം യുക്കുലേലെയിൽ മനോഹരമായി താളവും പിടിക്കുന്നു. സണ്ണി വെയ്ൻ, അപൂർവ്വ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ അഹാനയ്ക്ക് അഭിനന്ദനവുമായി എത്തി.
അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് അഹാന. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന സജീവമാകുകയാണ്. നാന്സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.
Read More: ‘സഹോദരിമാർ ആദ്യമായി ഒന്നിക്കുമ്പോൾ..’- ‘മരക്കാർ’ ഷൂട്ടിംഗ് അനുഭവവുമായി കീർത്തി സുരേഷ്
അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story highlights- ahaana krishna singing video