‘ഈ ഇരുണ്ട കാലഘട്ടത്തിൽ വളരെയധികം ആവശ്യമുള്ള ഒന്ന്’- ആൻഡ്രിയയുടെ വീടിനുള്ളിലെ ‘പച്ചപ്പ് നിറഞ്ഞ ഇടങ്ങൾ’
ഒരുവർഷം മുൻപുള്ള ലോക്ക്ഡൗൺ കാലത്താണ് പലരും ജീവിതത്തിലെ പല കഴിവുകളും തിരിച്ചറിഞ്ഞതും നേരംപോക്കുകൾ ശീലമാക്കിയതുമെല്ലാം. ചിലർക്ക് പ്രതിസന്ധി ഘട്ടമാണെങ്കിലും ചിലർക്ക് പല പുതിയ പാഠങ്ങളും ലോക്ക്ഡൗൺ സമ്മാനിച്ചു. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് പാചകവും കേക്ക് ബേക്കിങ്ങുമെല്ലാം നടി ആൻഡ്രിയ ജെർമിയ ശീലമാക്കിയത്. രണ്ടാം ലോക്ക്ഡൗണിൽ മറ്റൊരു പുതിയ ശീലമാണ് നടി ആരംഭിച്ചിരിക്കുന്നത്.
വീടിന്റെ കോണുകളിൽ വളർത്തുന്ന സസ്യങ്ങളെക്കുറിച്ചും അവ പ്രയാസകരമായ സമയങ്ങളിൽ എങ്ങനെ പോസിറ്റീവിറ്റി നൽകുന്നുവെന്നും പങ്കുവയ്ക്കുകയാണ് നടി. വീടിനൊരു ബാൽക്കണി ഉണ്ടെങ്കിൽ അവിടെ ചെടികൾ വളർത്താനാണ് നടി പറയുന്നത്. ‘കഴിഞ്ഞ വർഷം ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ എന്റെ വീടിനകത്തും പുറത്തും പച്ചപ്പ് വർധിപ്പിക്കാൻ ഞാൻ ബോധപൂർവമായ ശ്രമം നടത്തിയിട്ടുണ്ട്. ഗ്രീൻകോർണറുകൾ എന്ന് വിളിക്കാൻ താൽപ്പര്യമുള്ള ഇടങ്ങൾ ഞാൻ സജ്ജമാക്കി. നിങ്ങൾക്ക് ഒരു ബാൽക്കണി ഉണ്ടെങ്കിൽ, അവിടേയ്ക്ക് ഇറങ്ങു! അതിനു സാഹചര്യമില്ലെങ്കിൽ കുറച്ച് പോട്ടിംഗ് സസ്യങ്ങൾ വീടിനു ചുറ്റും സൂക്ഷിക്കാൻ ശ്രമിക്കുക, അത് ബുദ്ധിമുട്ടാണെങ്കിൽ, പെയിന്റ് ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ആരംഭിക്കാം.
ഈ സസ്യങ്ങൾ എന്റെ താമസസ്ഥലത്തും ചുറ്റുപാടും ഉള്ളത് പോസിറ്റീവിറ്റിയുടെ ഒരു പ്രഭാവലയം സൃഷ്ടിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, ഈ ഇരുണ്ട കാലഘട്ടത്തിൽ വളരെയധികം ആവശ്യമുള്ള ഒന്ന്.. അവസാന ലോക്ക്ഡൗണിൽ , ഞാൻ ഒരു നാരങ്ങ വിത്ത് നട്ടുപിടിപ്പിച്ചു, ഇപ്പോൾ അത് മനോഹരമായി വളർന്നു. എല്ലാവരും ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാമോ? ഈ വാരാന്ത്യത്തിൽ, നിങ്ങളുടെ വീട്ടിൽ ഒരു ഗ്രീൻ കോർണർ സൃഷ്ടിക്കാൻ ശ്രമിക്കുക, ഞാൻ വാഗ്ദാനം ചെയ്യുന്നു, നിങ്ങൾ ഒന്നിൽ അവസാനിപ്പിക്കില്ല..’- ആൻഡ്രിയയുടെ വാക്കുകൾ.
Read More: ‘അലരേ നീയെന്നിലെ..’ മധുരമായി പാടി അനാർക്കലി; മനോഹരമെന്ന് കൈലാസ് മേനോൻ
കഴിഞ്ഞ ലോക്ക്ഡൗണിൽ പാചകം പഠിച്ച സന്തോഷവും നടി പങ്കുവെച്ചിരുന്നു- ‘ ഇതുവരെയുള്ള ജീവിതത്തിൽ, എന്റെ ആലാപനത്തെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ആരെങ്കിലും നല്ലത് പറയുമ്പോഴെല്ലാം ഞാൻ മര്യാദയോടെ പുഞ്ചിരിക്കുകയും അഭിമാനിക്കുകയും ചെയ്യും. പക്ഷേ ആരെങ്കിലും ഞാനുണ്ടാക്കിയ കേക്കിനെ പ്രശംസിക്കുമ്പോൾ ഞാൻ വല്ലാതെ ആവേശത്തിലാകും…ഒരുപക്ഷേ എനിക്ക് ഓർമവെച്ച നാൾമുതൽ ഞാൻ സ്റ്റേജിലുണ്ടായിരിക്കാം, പക്ഷേ ലോക്ക്ഡൗൺ വരെ അടുക്കളയിൽ പ്രവേശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പൂജ്യത്തിൽ തുടങ്ങി 6 മാസത്തിനുള്ളിൽ ഇത്രയുമെത്തിയത് പ്രധാന ജീവിത നേട്ടമായി തോന്നുന്നു’- ആൻഡ്രിയ കുറിക്കുന്നു.
Story highlights- andrea jeremiah lockdown ideas