‘അലരേ നീയെന്നിലെ..’ മധുരമായി പാടി അനാർക്കലി; മനോഹരമെന്ന് കൈലാസ് മേനോൻ

May 28, 2021

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ മനോഹരമായ ഗാനങ്ങൾ കൈലാസ് മേനോൻ സമ്മാനിച്ചു. ഏറ്റവും ഒടുവിൽ കൈലാസ് സംഗീതം പകർന്ന ഗാനമാണ് മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ് എന്ന ചിത്രത്തിലെ ‘അലരേ നീയെന്നിലെ..’ എന്ന ഗാനം.

ഒട്ടേറെ സിനിമാതാരങ്ങളായ ഗായകർ അതിമനോഹരമായ ഈ ഗാനം ആലപിച്ചിരുന്നു. അപർണ ബാലമുരളി, അഹാന കൃഷ്ണ എന്നിവർ പാടിയപ്പോഴും ആസ്വാദകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, നടി അനാർക്കലി മരിക്കാർ ‘അലരേ..’ എന്ന ഗാനം ആലപിച്ചിരിക്കുകയാണ്. അതിമനോഹരമായാണ് നടി പാടുന്നത്. അതിമനോഹരമായി പാടിയെന്ന കമന്റുമായി സംഗീത സംവിധായകൻ കൈലാസ് മേനോനും എത്തി.

പുതിയ ചിത്രത്തിനായി മുടിയുടെ നിറം നീലയാക്കിയിരുന്നു അനാർക്കലി. അതുകൊണ്ട് ഈ ഗാനത്തിന് ചേരുന്നവിധം പരമ്പരാഗത വേഷങ്ങളൊന്നും ധരിക്കാൻ സാധിച്ചില്ല എന്നും അനാർക്കലി പാട്ടിനൊപ്പം കുറിക്കുന്നു. എന്നാൽ, പാട്ടും വേഷവും മുടിയുമെല്ലാം അതിമനോഹരമായിരിക്കുന്നു എന്നാണ് നടി പാർവതി കമന്റ്റ് ചെയ്തിരിക്കുന്നത്.

Read More: കൃതൃമ കാലുമായി കുഴിയിൽ നിന്നും തനിയെ കയറിയ മിടുക്കി- ഹൃദയംതൊട്ടൊരു വിഡിയോ

സായാഹ്‌ന വാർത്തകൾ, സാജൻ ബേക്കറി എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമായ ഗഗനചാരിയിലാണ് അനാർക്കലി അടുത്തതായി വേഷമിടുന്നത്. ഒരു സയൻസ് ഫിക്ഷനായ സിനിമയിൽ മനുഷ്യ സംസ്കാരം പഠിക്കാൻ ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയാണ് അനാർക്കലി മരിക്കാർ.

Story highlights- anarkali marikkar singing alare song