കൺമണി അൻപോടു കാതലൻ നാൻ എഴുതും കടിതമേ..- ഈണത്തിൽ പാടി അനാർക്കലി

May 4, 2022

‘കൺമണി അൻപോടു കാതലൻ നാൻ എഴുതും കടിതമേ..’- എത്രകേട്ടാലും മതിവരാത്ത പ്രണയഗാനം..ഇന്നും ഭാഷയുടെ അതിരുകളില്ലാതെ എല്ലാവരുടെയും ചുണ്ടിൽ തത്തിക്കളിക്കുന്ന പ്രിയഗാനവുമായി എത്തിയിരിക്കുകയാണ് നടി അനാർക്കലി മരിക്കാർ. നടൻ അശ്വിൻ കുമാറും അനാർക്കളിക്കൊപ്പം ചേരുന്നുണ്ട്.

അഭിനയത്തിനൊപ്പം ആലാപനത്തിലും മികവ് പുലർത്തുന്ന അനാർക്കലി മുൻപും വിവിധ ഗാനങ്ങൾ ആലപിച്ച് പങ്കുവെച്ചിരുന്നു. ‘അലരേ..’ എന്ന ഗാനം ആലപിച്ചപ്പോഴും ആളുകൾ അത് ഏറ്റെടുത്തിരുന്നു.  നഗുമോ ഗാനത്തിന് മനോഹരമായ കവർ വേർഷൻ ഒരുക്കിയിരുന്നു അനാർക്കലി മരിക്കാർ.

വിഘ്‌നേഷ് ശിവന്‍ എഴുതി സംവിധാനം ചെയ്ത് വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു പ്രണയഗാനവും നടി ഹൃദ്യമായി പാടിയിരുന്നു.

അതേസമയം, സായാഹ്‌ന വാർത്തകൾ, സാജൻ ബേക്കറി എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമായ ഗഗനചാരിയിലാണ് അനാർക്കലി അടുത്തതായി വേഷമിടുന്നത്. ഒരു സയൻസ് ഫിക്ഷനായ സിനിമയിൽ മനുഷ്യ സംസ്കാരം പഠിക്കാൻ ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയാണ് അനാർക്കലി മരിക്കാർ.

Read Also: മുത്തച്ഛന്റെ ഓർമകളിൽ നിറകണ്ണുകളോടെ പാട്ടുപാടി ആൻ ബെൻസൺ; സ്നേഹത്തോടെ ചേർത്തുനിർത്തി ടോപ് സിംഗർ വേദി

അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അരുണ്‍ ചന്ദു, ശിവ സായ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണമെഴുതുന്നത്. സംഗീതം പ്രശാന്ത് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. സുര്‍ജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ലോക്ക് ഡൗൺ സമയത്ത് കൂടുതലും എറണാകുളത്ത് വീടിനുള്ളിലായാണ് സിനിമ ചിത്രീകരിച്ചത്. 

Story highlights- kanmani song cover by anarkkali