ഗ്രീൻ ടീയും ആരോഗ്യഗുണങ്ങളും

May 6, 2021
Benefits of Green tea

ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഗ്രീൻ ടീ. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഏറ്റവും മികച്ച പാനീയമാണ് ഗ്രീൻ ടീ. ആൻറി ഓക്സിഡൻറുകൾ, പോളിഫെനോൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ വേഗത്തിലാക്കാനും സഹായിക്കുന്നു.

കാപ്പിയിലേതുപോലെ ഗ്രീൻ ടീയിലും കഫീൻ അടങ്ങിയിട്ടുണ്ട്, പക്ഷേ ഒരു കപ്പ് കാപ്പി അല്ലെങ്കിൽ ബ്ലാക്ക് ടീ പോലുള്ള മറ്റ് പാനീയത്തിനേക്കാൾ വളരെ കുറഞ്ഞ അളവിലാണെന്നു മാത്രം. ചില ക്രീമുകൾ, ഫെയ്സ് മാസ്കുകൾ തുടങ്ങി പല ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും ഗ്രീൻ ടീ ഉപയോഗിക്കുന്നു. ചുളിവുകൾ തടയാനും വാർദ്ധക്യത്തെ ചെറുക്കാനും സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് ക്ഷതം കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കും.

ചർമ്മത്തിലെ സോറിയാസിസ്, താരൻ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഗ്രീൻ ടീ കുടിക്കുന്നത് പുതിയ ചർമ്മകോശങ്ങളുടെ വളർച്ചയ്ക്കും സഹായകമാണ്. ശരീരഭാരം കുറയ്ക്കാനും ഗ്രീൻ ടീ ഗുണം ചെയ്യുന്നു. ഗ്രീൻ ടീ കുടിക്കുകയോ ഗ്രീൻ ടീ ക്യാപ്‌സൂളുകൾ പതിവായി കഴിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Read also:പ്ലാസ്റ്റിക്കിൽ കുരുങ്ങി ജീവൻ നഷ്ടമാകുന്ന പ്ലാറ്റിപസുകൾ; അറിയാം ഭൂമിയിലെ ഏറ്റവും വ്യത്യസ്തമായ ജീവിയെക്കുറിച്ച്…

ഗ്രീൻ ടീയിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്ന രോഗങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. ജലദോഷവും മറ്റ് രോഗങ്ങളും തടയാൻ ഇത് സഹായിക്കും.

Story Highlights:Benefits of Green tea