എൺപത്തിയാറുകാരിയെ ദത്തെടുത്ത് ദമ്പതികൾ; ജീവിതം ആഘോഷമാക്കി എലിസബത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുകയാണ് ഒരു ദത്തെടുക്കൽ വാർത്ത. ദത്തെടുക്കൽ എന്ന് പറയുമ്പോൾ സാധാരണ കുഞ്ഞുങ്ങളെയാണ് ആളുകൾ ദത്തെടുക്കുക. എന്നാൽ കുഞ്ഞുങ്ങൾക്ക് പകരമായി എൺപത്തിയാറുകാരിയായ ഒരു മാതാവിനെ ദത്തെടുത്താണ് ദമ്പതിമാരായ മാരിക്കി ഫിൻലേയും കാരിൻ കോപ്പും ശ്രദ്ധനേടുന്നത്.
മക്ഗിൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരായിരുന്നു മാരിക്കി ഫിൻലേയും കാരിൻ കോപ്പും. തങ്ങളുടെ റിട്ടയർമെന്റ് ജീവിതം ആഘോഷിക്കുന്നതിനെയാണ് സുഹൃത്ത് കൂടിയായ എൺപത്താറുകാരിയായ എലിസബത്ത് ബിഗ്രാസിനെ ഇരുവരും കൂടെക്കൂട്ടിയത്.
ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കായ എലിസബത്ത് കഴിഞ്ഞ കുറച്ച് നാളുകളായി മാരിക്കി ഫിൻലേയും കാരിൻ കോപ്പുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. മാനസികാരോഗ്യ വിദഗ്ധയായി ജോലി ചെയ്തു വരികയായിരുന്നു എലിസബത്ത്. എന്നാൽ ഭർത്താവിന്റെ മരണശേഷം അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിലും നിന്നും അകന്ന എലിസബത്ത് കഴിഞ്ഞ കുറച്ച് നാളുകളായി ഒറ്റക്കായിരുന്നു താമസം.
Read also:കൊവിഡ് കാലത്ത് ഓക്സിജനും മരുന്നുകളുമായി ആശ്വാസം പകർന്ന് ജാവേദിന്റെ ഓട്ടോറിക്ഷ…
എലിസബത്തിന് പ്രായത്തിന്റേതായ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ വൃദ്ധസദനത്തിലേക്ക് മാറ്റാൻ തീരുമാനിച്ച എലിസബത്തിനെ മാരിക്കി ഫിൻലേയും കാരിൻ കോപ്പും അധികൃതരുടെ അനുവാദത്തോടെ തങ്ങൾക്കൊപ്പം കൂട്ടുകയായിരുന്നു. നോവാ സ്കോട്ടിയയിലുള്ള തങ്ങളുടെ വീട്ടിൽ എലിസബത്തിനൊപ്പം ജീവിതം ആഘോഷമാക്കുകയാണ് ഇപ്പോൾ ഈ ദമ്പതികൾ.
Story highlights:Couple Adopts Elderly Woman