‘അരോവേല ജെല്‍’; അതാണ് മിയക്കുട്ടിയുടെ തലമുടിയുടെ സീക്രട്ട്: നിഷ്കളങ്കമായ മറുപടി ഹിറ്റ്
ലോകമലയാളികള്‍ക്ക് മുന്പില് പാട്ടുവിസ്മയമൊരുക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. ആദ്യ സീസണിന് പിന്നാലെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍ രണ്ടാം സീസണും. കുരുന്ന് ഗായകരുടെ പാട്ടും നിഷ്കളങ്കത നിറഞ്ഞ കുട്ടിവര്ത്തമാനങ്ങളുമെല്ലാം പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്നു.
ടോപ് സിംഗര്‍-2 ലെ കുട്ടിപ്പാട്ടുകാരി മിയക്കുട്ടിക്കും ആരാധകര്‍ ഏറെയാണ്. അതിഗംഭീരമായ ആലാപനത്തിനൊപ്പം നിഷ്കളങ്കത നിറഞ്ഞ മറുപടികൊണ്ടും മിയക്കുട്ടി പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സ് കവരുന്നു. ‘ക്യൂട്ട്നെസ്സ് ഓവര്‍ലോഡഡ്’ ആയിട്ടുള്ള പെര്ഫോമെന്സുകളാണ് മിയ ഓരോ എപ്പിസോഡിലും കാഴ്ച വയ്ക്കുന്നതും.
Read more: സ്മാർട്ട് ഫാമിലി റൗണ്ടിൽ കുസൃതി നിറഞ്ഞൊരു ആഗ്രഹം പ്രകടിപ്പിച്ച് രമേഷ് പിഷാരടി; വിഡിയോ
വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് പലപ്പോഴും മിയക്കുട്ടി നല്കുന്ന രസകരങ്ങളായ മറുപടികളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഒരു എപ്പിസോഡില്‍ തലമുടിയുടെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോള്‍ ‘അരോവേല ജെല്‍’ എന്നായിരുന്നു മിയക്കുട്ടിയുട മറുപടി. ‘അലോവേര’ എന്നുള്ളത് നിഷ്കളങ്കതയോടെ അരോവേല എന്നു പറയുന്ന മിയക്കുട്ടിയുടെ സംസാരം ആരുടേയും മനസ്സ് നിറയ്ക്കും.
Story highlights: Cute replay of Flowers Top Singer Miya Goes Viral