അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; ജാഗ്രതാ നിർദ്ദേശം

May 13, 2021
cyclone

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 ഞായറാഴ്ച രാവിലെയോടെ ന്യൂനമര്‍ദം ചുഴലിയായി പരിണമിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ന്യൂനമർദ്ദ രൂപീകരണ ഘട്ടത്തിൽ ശക്തമായ കടലാക്രമണവും ശക്തമായ കാറ്റും കേരളത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മെയ് 14 മുതൽ കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം പൂർണ്ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇത് പ്രകാരം മത്സ്യബന്ധന ബോട്ടുകൾ എല്ലാം കരയിൽ തിരിച്ചെത്തിച്ചിട്ടുണ്ട്.

Story Highlights:cyclone alert across kerala