‘വൈഫൈയുടെ പാസ്-വേര്‍ഡ് ഒന്ന് ചെറുതാക്കാന്‍ പറഞ്ഞതാ’ ; വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഡിലീറ്റഡ് രംഗം പങ്കുവെച്ച് സംവിധായകന്‍

May 29, 2021
Deleted Scenes from Varane Avashyamund movie

2020 ഫെബ്രുവരിയില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും ചിത്രത്തിന്റെ ഓര്‍മകള്‍ വിട്ടകന്നിട്ടില്ല മലയാള ചലച്ചിത്ര ലോകത്തു നിന്നും. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തി എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അനൂപ് സത്യന്‍. ലാലു അലക്‌സ്, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ഈ രംഗത്തിലുള്ളത്.

Read more: ഇത് ‘വിട്ടുകള’; കള ഒരു ഫീല്‍ഗുഡ് സിനിമ ആയിരുന്നെങ്കില്‍, ദാ ഇതുപോലെ; വിഡിയോ പങ്കുവെച്ച് ടൊവിനോ

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രധനാ ആകര്‍ഷണം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി എന്നതാണ്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങിയിരുന്നു.

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. താരം നായികയായെത്തിയ ആദ്യ മലയാള ചിത്രംകൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.

Story highlights: Deleted Scenes from Varane Avashyamund movie