ചിരിപ്പിച്ച് താരങ്ങൾ; വരനെ ആവശ്യമുണ്ട് ചിത്രത്തിലെ പ്രേക്ഷകർ കാണാതെ പോയ ചില രംഗങ്ങളിതാ…

June 1, 2021

മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം. റിലീസിന് ശേഷം ഒരു വർഷം പിന്നിട്ടിട്ടും ഇപ്പോഴും ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ചിത്രത്തിൽ നിന്നും ഒഴിവാക്കിയ ചില ഭാഗങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത്. അനൂപ് സത്യന്റെ യുട്യൂബ് ചാനലിലൂടെയാണ് ഡിലീറ്റഡ് രംഗങ്ങളുടെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ കല്യാണി പ്രിയദർശൻ തുടങ്ങി വമ്പൻ താരനിരകൾ ഒന്നിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്ത ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. നര്‍മ്മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

Read also:മുംബൈയിലെ തെരുവിൽ നിന്നും ഫാഷൻ ലോകത്തേക്ക്; അറിയാം മലീഷാ എന്ന കൊച്ചുമിടുക്കിയെ…

ല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.

Story Highlights: Deleted Scenes Varane Avashyamund